Latest News

ഹക്കീം കുന്നിലും വിനോദ് കുമാര്‍ പള്ളയില്‍ വീടും അഡ്വ. കെ വിനോദ് കുമാറും ഡി സി സി ജനറല്‍ സെക്രട്ടറിമാര്‍

കാസര്‍കോട്: മൂന്ന് യുവ നേതാക്കളെ ഭാരവാഹികളായി ഉള്‍പ്പെടുത്തി കാസര്‍കോട് ഡി സി സി പുനസംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ കാസര്‍കോട് പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡണ്ട് പള്ളിക്കരയിലെ ഹക്കിം കുന്നില്‍, മുന്‍ ജില്ലാ പ്രസിഡണ്ട് പുല്ലൂരിലെ വിനോദ് കുമാര്‍ പള്ളയില്‍ വീട്, മുന്‍ സംസ്ഥാന സെക്രട്ടറി കുറ്റിക്കോലിലെ അഡ്വ. എ വിനോദ് കുമാര്‍ എന്നിവരെ ഡി സി സി ജനറല്‍ സെക്രട്ടറിമാരായി കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ നാമനിര്‍ദ്ദേശം ചെയ്തു.

സംസ്ഥാനത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പുനസംഘടന നടത്തിയത്. കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ നയിച്ച ജനപക്ഷ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ എ ഐ സി സി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയോട് യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി സംഘം പരാതി നിരത്തി വെച്ചിരുന്നു. ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡണ്ടുമാര്‍ക്കും സംസ്ഥാന ഭാരവാഹികള്‍ക്കും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ ഭാരവാഹിത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധി കെ പി സി സി നേതൃത്വത്തോട് നിര്‍ദ്ദേശിക്കുകയായിരുന്നു. 

ഇതേ തുടര്‍ന്നാണ് സംസ്ഥാനത്തെ പതിനാല് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ 52 മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളായി നോമിനേറ്റ് ചെയ്തത്.
കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിമാരായി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കെ.സി. മുഹമ്മദ് ഫൈസല്‍, പ്രദീപ് വട്ടിപ്രം, റഷീദ് കൗവായി, ബ്രിജേഷ് കുമാര്‍, ടി. ജയകൃഷ്ണന്‍, മുഹമ്മദ് ബ്ലാത്തൂര്‍ എന്നിവരെയും നാമനിര്‍ദ്ദേശം ചെയ്തു.
മറ്റുജില്ലകളില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ ഇവരാണ്. -
തിരുവനന്തപുരം: വൈസ് പ്രസിഡന്റുമാര്‍ എം. മുനീര്‍, എസ്. ജലീല്‍ മുഹമ്മദ്, ജനറല്‍ സെക്രട്ടറിമാര്‍ ജോണ്‍ വിനേഷ്യസ്, സി. ജയചന്ദ്രന്‍, അഭിലാഷ് ആര്‍. നായര്‍, സരിലാല്‍, അന്‍സര്‍ തോട്ടുമുക്ക്, സി.എസ്. ലെനിന്‍, സ്വപ്‌ന ജോര്‍ജ്ജ്, കെ. എസ്. ഗോപകുമാര്‍.
കൊല്ലം: വൈസ് പ്രസിഡന്റ്സൂരജ് രവി, ജനറല്‍ സെക്രട്ടറിമാര്‍ എം. എം. സഞ്ജീവ് കുമാര്‍, സഞ്ചു ബുഖാരി, സന്തോഷ് തുപ്പാശ്ശേരി.
പത്തനംതിട്ട: വൈസ് പ്രസിഡന്റുമാര്‍ അനില്‍ തോമസ്, റിങ്കു ചെറിയാന്‍, ജനറല്‍ സെക്രട്ടറിമാര്‍ ബാബു ദിവാകരന്‍, കെ. ജി. അനിത, ലിജു ജോര്‍ജ്.
ആലപ്പുഴ: ജനറല്‍ സെക്രട്ടറിമാര്‍സിരി സത്യദേവ്, പ്രതാപന്‍ പറവേലി.
കോട്ടയം: വൈസ് പ്രസിഡന്റ്ബിജു പുന്നത്താനം, ജനറല്‍ സെക്രട്ടറിജോബോയ് ജോര്‍ജ്.
ഇടുക്കി: ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം.
എറണാകുളം: വൈസ് പ്രസിഡന്റ്മുഹമ്മദ് ഷിയാസ്, ജനറല്‍ സെക്രട്ടറിമാര്‍ മനോജ് മൂത്തേടന്‍, ബാബു പുത്തനങ്ങാടി, ആര്‍. കെ. സുരേഷ് ബാബു, എം. ടി. ജയന്‍.
തൃശൂര്‍: വൈസ് പ്രസിഡന്റ്ഡോ. നിജി ജസ്റ്റിന്‍, ജനറല്‍ സെക്രട്ടറിമാര്‍: ഷാജി കോടന്‍ കണ്ടത്ത്, ജോണ്‍ ഡാനിയല്‍, ബിജോയ് ബാബു, ടി. ജെ. സനീഷ് കുമാര്‍, രാജേന്ദ്രന്‍ അരങ്ങത്ത്.
പാലക്കാട്: വൈസ് പ്രസിഡന്റ്എ. സുമേഷ്, ജനറല്‍ സെക്രട്ടറി നന്ദബാലന്‍ പി.
മലപ്പുറം: ജനറല്‍ സെക്രട്ടറി സി. സുകുമാരന്‍.
കോഴിക്കോട്: ജനറല്‍ സെക്രട്ടറിമാര്‍ തിരുവള്ളൂര്‍ മുരളി, രാജേഷ് കീഴരിയൂര്‍, ഷാജീര്‍ അരാഫത്ത്.
വയനാട്: ജനറല്‍ സെക്രട്ടറിമാര്‍ നിസി അഹമ്മദ്, ഒ. ആര്‍. രഘു.
കാസര്‍കോട് ഡി സി സി ജനറല്‍ സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വിനോദ് കുമാര്‍ പള്ളയില്‍ വീട് പടന്നക്കാട് നെഹ്‌റു കോളേജ് യൂണിറ്റ് കെ എസ് യു പ്രസിഡണ്ടായാണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. കോഴിക്കോട് സര്‍വ്വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കെ എസ് യു ജില്ലാ പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട്, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് അംഗം, മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടായിരിക്കെ പാര്‍ട്ടി വിട്ട് കെ കരുണാകരനോടൊപ്പം ഡി ഐ സി യില്‍ ചേര്‍ന്ന വിനോദ് കുമാര്‍ പിന്നീട് മാതൃസംഘടനയിലേക്ക് തന്നെ തിരിച്ചു വന്നു.
കെ എസ് യു അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ യൂണിറ്റ് കെ എസ് യു പ്രസിഡണ്ടായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഹക്കിം കുന്നില്‍ കെ എസ് യു നെഹ്‌റു കോളേജ് യൂണിറ്റ് സെക്രട്ടറി, കെ എസ് യു ജില്ലാ പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് പള്ളിക്കര മണ്ഡലം ജനറല്‍ സെക്രട്ടറി, ട്രഷറര്‍,യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്ററി ജില്ലാ പ്രസിഡണ്ട്, പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തുടങ്ങിയ നിലകളില്‍ സജീവമായിരുന്നു. ഡി സി സി എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.