Latest News

ഹോം വര്‍ക്ക് ചെയ്തില്ല; അധ്യാപകന്റെ മര്‍ദനമേറ്റ കുട്ടി മരിച്ചു

ബറെയ്‌ലി: ഉത്തര്‍പ്രദേശില്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് ഏഴ് വയസ്സുകാന്‍ മരിച്ചു. നഴ്‌സറി വിദ്യാര്‍ഥിയായ അരജിനെയാണ് ഹോംവര്‍ക്ക് ചെയ്യാത്തതിനും ഫീസ് അടയ്ക്കാത്തിനുമാണ് അധ്യാപകന്‍ തല്ലിയത്. രാവിലെ പതിനൊന്നോടെ അരജിന്റെ തല ഭിത്തിയോടു ചേര്‍ത്ത് ഇടിക്കുകയായിരുന്നു. മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയ കുട്ടിയെ സ്‌കൂള്‍ അധികാരികള്‍ ആശുപത്രിയില്‍ എത്തിച്ചു.

തുടര്‍ന്ന് കുട്ടിക്ക് അസുഖമാണെന്നും കൂട്ടിക്കൊണ്ടുപോകാനും ആവശ്യപ്പെട്ട് മാതാപിതാക്കളെ വിവരം അറിയിച്ചു. മാതാപിതാക്കള്‍ എത്തി യപ്പോള്‍ കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ മരിച്ചു. തലയിലേറ്റ ഗു രുതരമായ മുറിവുകളാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യ ക്തമാക്കുന്നു.

സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് അരജിന്റെ സ്വ ദേശമായ നങ്കാര ഗ്രാമത്തില്‍ നിന്നുള്ളവര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കു കയാണ്. സ്‌കൂള്‍ മാനേജര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്‌തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.