Latest News

നക്ഷത്ര താരങ്ങളായി കുങ്കുമപ്പൂവും പാദസരവും... ക്രിസ്മസ് വിപണി കീഴടക്കി സീരിയലുകളും

കാഞ്ഞങ്ങാട്: ക്രിസ്മസിനു ആഴ്ചകള്‍ മാത്രം ശേഷിക്കെ ക്രിസ്മസ് വിപണി സജീവം. വ്യത്യസ്തമായ നക്ഷത്രങ്ങളാണ് ക്രിസ്തുമസിന് മിഴിവേകാന്‍ വിപണിയിലെത്തിയിരിക്കുന്നത്. വിവിധ വര്‍ണങ്ങളില്‍ 21 കാലുകളുമായെത്തിയ ഭീമന്‍ നക്ഷത്രങ്ങളാണ് വിപണിയിലെ താരങ്ങള്‍. 

നക്ഷത്ര കച്ചവടം ഇത്തവണ വൈകിയാണ് ആരംഭിച്ചതെങ്കിലും പല കടകളിലും ഓര്‍ഡര്‍ പ്രകാരം കൂടുതല്‍ നക്ഷത്രങ്ങള്‍ വരുത്തേണ്ടി വന്നിട്ടുണ്ട്.എല്‍ഇഡി നക്ഷത്രങ്ങളും റൊട്ടേറ്റിംഗ് ബള്‍ബും വാല്‍നക്ഷത്രങ്ങളും വിപണിയില്‍ താരനിരയില്‍ തന്നെയാണ്. അഞ്ചുരൂപ മുതല്‍ അഞ്ഞൂറുരൂപ വരെയുള്ളവ ഇക്കുറിയും വിപണിയിലുണ്ട്.
എല്‍ഇഡി നക്ഷത്രങ്ങള്‍ക്ക് ഇത്തവണ കൂടുതല്‍ ആവശ്യക്കാര്‍. മറ്റു നക്ഷത്രങ്ങളില്‍ ബള്‍ബു വേണ്ടി വരുന്നതിനാല്‍ വൈദ്യുത ചാര്‍ജ് കൂടുതലാകുന്നതിനാലാണ് പലരെയും എല്‍ഇഡി നക്ഷത്രങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. സ്‌പെഷല്‍ നക്ഷത്രങ്ങള്‍ക്കാണ് കൂടുതല്‍ വില്പനയുള്ളതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നക്ഷത്രങ്ങളുടെയും ക്രിസ്മസ് ട്രീകളുടെയും കാര്‍ഡുകളുടെയും നിരവധി പുതിയ ശേഖരങ്ങളാണു വിപണികളില്‍ എത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ താരമായ കറങ്ങുന്ന ബള്‍ബുകള്‍ ഇത്തവണ പുതുമയോടെയാണു എത്തിയിരിക്കുന്നത്.
ബള്‍ബ് പലനിറങ്ങളില്‍ പ്രകാശം പരത്തുന്നതോടൊപ്പം രണ്ടു വശങ്ങളിലും തിരിയുന്നതാണ് ഇത്തവണത്തെ പ്രത്യേകത. കൂടാതെ മുഖംമൂടികള്‍, രൂപങ്ങള്‍, ഡെക്കറേഷന്‍ സാധനങ്ങള്‍ എന്നിവയും കടകളിലെത്തിയിട്ടുണ്ട്. വാല്‍ നക്ഷത്രത്തിനു 100 മുതല്‍ മുകളിലേക്കാണു വില. ഭീമന്‍ നക്ഷത്രത്തിന് 190 രൂപ മുതലും, വെള്ള നക്ഷത്രത്തിന് 70 മുതല്‍ 250വരേയും ഡിസൈന്‍ നക്ഷത്രത്തിന് 90 മുതല്‍ മുകളിലേക്കു മാണ് വില. എല്‍ഇഡി നക്ഷത്രങ്ങ ള്‍ക്ക് 90 രൂപയാണു കുറഞ്ഞവില. 

കുങ്കുമ പൂവ്, പാദസരം തുടങ്ങിയ സീരിയല്‍ പേരിലും നക്ഷത്രങ്ങള്‍ വിപണിയിലുണ്ട്.
പുല്‍ക്കൂട് ഒരുക്കുന്നതിനുള്ള നക്ഷത്രമരങ്ങള്‍, വിവിധ തരത്തിലുള്ള രൂപങ്ങളും പുതിയ മോഡലുകളില്‍ വിപണി കൈയടക്കിയിട്ടുണ്ട്. 195 രൂപ മുതല്‍ 750 രൂപ വരെയുള്ള ക്രിസ്മസ് മരങ്ങളും വിപണിയില്‍ എത്തിയിട്ടുണ്ട്. 

ക്രിസ്തുമസ് കാര്‍ഡുകള്‍ വിപണിയില്‍ എത്തിയിട്ടുണ്ടെങ്കിലും വില്പന പഴയതു പോലില്ല. മൊബൈല്‍ ഫോണിലൂടെയും കമ്പ്യൂട്ടറു കളിലൂടെയും മെസേജുകളും ചിത്രങ്ങളും അയയ്ക്കാനാണ് യുവത ലമുറക്ക് താല്പര്യം. എങ്കിലും കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന മ്യൂസിക് കാര്‍ഡുകള്‍ക്ക് ഡിമാന്‍ഡുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.