മെക്‌സിക്കോ: പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ കൊന്ന് കൗമാരക്കാരി വയറ്റില്‍നിന്ന് കുഞ്ഞിനെ മോഷ്ടിച്ചു. മരിച്ച കുഞ്ഞുമായി ആശുപത്രിയിലെത്തിയ പെണ്‍കുട്ടി പൊലീസ് പിടിയിലായി. മെക്‌സിക്കോയിലാണ് സംഭവം.
20കാരിയായ നതാലി കാര്‍ട്ടസ് ലിയോണാണ് കൊല്ലപ്പെട്ടത്. 17കാരിയായ ഗ്വാദലൂപ് സാലിനാസ് ഹെര്‍ണാണ്ടസാണ് കൊലപാതകത്തിന് പൊലീസ് പിടിയിലായത്. കൊല്ലപ്പെടുമ്പോള്‍ നതാലി എട്ടുമാസം ഗര്‍ഭിണിയായിരുന്നു.
വടക്കുകിഴക്കന്‍ മെക്‌സിക്കോയിലെ മൗലിപ്പാസിലെ റെയ്‌നോസ പട്ടണത്തിലാണ് സംഭവം. നതാലി ഫേസ്ബുക്കിലൂടെയാണ് സാലിനാസിനെ പരിചയപ്പെടുന്നത്. കുഞ്ഞിനെ ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടിവന്ന നിരാശയിലായിരുന്നു സാലിനാസ്. നതാലി തന്റെ കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ചതൊക്കെ സാലിനാസില്‍ അസൂയ വളര്‍ത്തി. ഒടുവില്‍ കുഞ്ഞിനുവേണ്ടി സാധനങ്ങള്‍ വാങ്ങാനായി നതാലിയെ തന്റെ വീട്ടിലേക്ക് സാലിനാസ് ക്ഷണിക്കുകയായിരുന്നു.
വീട്ടിലെത്തിയയുടന്‍ നതാലി ആക്രമിക്കപ്പെട്ടു. തലയ്ക്കടിയേറ്റ് വീണ നതാലിയെ സാലിനാസ് ഒട്ടേറെത്തവണ കുത്തുകയും ചെയ്തു. പിന്നീടാണ് വയറുകീറി കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനും ജീവനില്ലെന്ന് മനസ്സിലായതോടെ, സാലിനാസ് അതിനെയുമെടുത്ത് ആശുപത്രിയിലെത്തി.
താന്‍ പ്രസവിച്ചതാണെന്നും കുഞ്ഞിനെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട സാലിനാസിന്റെ വാക്കുകള്‍ കളവാണെന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായി. അവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു.
പാലീസ് ചോദ്യം ചെയ്തതോടെ നതാലി താന്‍ ചെയ്ത ക്രൂരത വെളിപ്പെടുത്തി. പിന്നീട് സാലിനാസിന്റെ താമസസ്ഥലത്തുനിന്ന് നതാലിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. ഗര്‍ഭിണിയായിരുന്ന താന്‍ അബോര്‍ഷന്‍ നടത്തിയിരുന്നുവെന്നും അതിലുള്ള കുറ്റബോധം കാരണം ഒരു കുഞ്ഞിനെ സ്വന്തമാക്കുന്നതിനുവേണ്ടിയാണ് കൊല നടത്തിയതെന്നും സാലിനാസ് പറഞ്ഞു.
Keywords: International, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment