പാനൂര്‍: ബിജെപി പ്രവര്‍ത്തകനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണെ്ടത്തി. കൈവേലിക്കലിലെ മീത്തലെപുരയില്‍ ഷാജിയെ (30) യാണ് വീട്ടുകോലായി യില്‍ മരിച്ചനിലയില്‍ ചൊവ്വാഴ്ച രാവിലെ കണെ്ടത്തിയത്. തൂങ്ങിമരിക്കാനുള്ള ശ്രമം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ഷാജിയുടെ തലയ്ക്കു പരിക്കേറ്റ നിലയിലാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ആത്മഹത്യാശ്രമത്തിനിടയില്‍ കയര്‍പൊട്ടി താഴെവീണാണ് പരിക്കേറ്റതെന്നു സംശയിക്കുന്നു. തിങ്കളാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം ചെസ് കളിച്ചുകൊണ്ടിരിക്കെ ചില തര്‍ക്കങ്ങളുണ്ടായതായി പറയുന്നു. വീടിന്റെ പുറത്തുള്ള ഓഫീസ് മുറിയിലാണ് സാധാരണ ഷാജി കിടന്നുറങ്ങാറുള്ളത്. അനന്തന്‍-നാണി ദമ്പതികളുടെ മകനാണ് അവിവാഹിതനായ ഷാജി.
സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, ബാലന്‍, രാഘവന്‍, അശോകന്‍, ചന്ദ്രന്‍, ദേവൂട്ടി, ശോഭ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. കൂത്തുപറമ്പ് സിഐ കെ. പ്രേംസദന്‍, എസ്‌ഐ ടി.എന്‍. സന്തോഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

No comments:
Post a Comment