Latest News

2015-ഓടെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ നടുപ്പിലാക്കും: സി.ഒ.എ

കാസര്‍കോട്: 2015 ഓടെ ജില്ലയില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുമെന്ന് സി.ഒ.എ ജില്ലാ കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. കേബിള്‍ വരിക്കാരുടെ സൗകര്യം കണക്കിലെടുത്ത് രാജ്യത്ത് എസ്.ടി.പി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറകണം. കേബിള്‍ മേഖല വന്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അധികാരികളുടെ ഭാഗത്ത് നിന്ന് പൂര്‍ണപിന്തുണയാണ് ആവശ്യമെന്നും കണ്‍വന്‍ഷന്‍ കൂട്ടിച്ചേര്‍ത്തു. 

ഉദുമ മാഷ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസ്സന്‍ അന്‍വര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി വിനു ശിവദാസ് ഉദ്ഘാടനം ചെയതു. വിവിധ സെഷനുകളില്‍ സംസ്ഥാന ഭാരവാഹികളായ കെ.രാധാകൃഷ്ണന്‍, രാജ്‌മോഹന്‍, കെ.സി.സി.എല്‍ എം.ഡി.ഹരിദാസ്, കെ.വിജയകൃഷ്ണന്‍ ക്ലാസെടുത്തു.
ജില്ലാ നേതാക്കളായ കെ.രഘുനാഥ്, ലോഹിതാക്ഷന്‍, ടി.വി.മോഹനന്‍, പ്രദീപ്കുമാര്‍, എം.മനോദ് സംസാരിച്ചു. ജില്ലാ സെക്രട്ടറി സതീഷ് കെ.പാക്കം സ്വാഗതവും മേഖല സെക്രട്ടറി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.