ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ മുസ്ലിങ്ങളെ ഹൈന്ദവ മതത്തിലേക്ക് വ്യാപകമായി പരിവര്‍ത്തനം ചെയ്യുന്നു. ആഗ്രയില്‍ 57 മുസ്ലിം കുടുംബങ്ങളെ ഹൈന്ദവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്) അവകാശപ്പെട്ടു.
ധര്‍മ ജാഗരണ്‍ സാമന്‍വെ വിഭാഗും ബജ്‌റംഗ്ദളും സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് മുസ്ലിങ്ങളെ ഹൈന്ദവ മതത്തിലേക്ക് ചേര്‍ത്തത്. ആഗ്രയിലെ മധുനഗര്‍ ചേരി പ്രദേശത്ത് നിന്ന് 200 മുസ്ലിങ്ങളെകൂടി മതപരിവര്‍ത്തനം നടത്തുമെന്ന് ഇവര്‍ അറിയിച്ചു. മതം മാറിയെത്തിയവര്‍ക്ക് ഉടന്‍ തന്നെ പുതിയ പേരുകള്‍ നല്‍കും.
മുസ്ലിംസിന്റെ വീടിന്റെ മുകളില്‍ ആര്‍.എസ്.എസിന്റെ കൊടി വച്ച ശേഷം ഹൈന്ദവ സൂക്തങ്ങള്‍ ചൊല്ലും. ഈ സമയത്ത് മുസ്ലിങ്ങള്‍ വിഗ്രഹം കഴുകി ഹൈന്ദവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. മതം മാറിയവര്‍ക്ക് തിരഞ്ഞെടുപ്പ് കാര്‍ഡും ആധാര്‍ കാര്‍ഡും ലഭ്യമാക്കാനുള്ള നടപടികള്‍ ഇതിന്റെ സംഘാടകര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, മുസ്ലീങ്ങളെ ആര്‍.എസ്.എസ് മതം മാറ്റിച്ചതില്‍ വ്യാപകമായ എതിര്‍പ്പ് വന്നിട്ടുണ്ട്. മതപരിവര്‍ത്തനത്തെ ന്യായീകരിച്ച് ബി.ജെ.പി രംഗത്തെത്തി. ഏതു മതത്തില്‍ ചേരണമെന്ന് തീരുമാനിക്കാന്‍ എല്ലാ വ്യക്തികള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും, ആഗ്രയിലെ മുസ്ലിങ്ങള്‍ ഹൈന്ദവ മതം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഒരു തെറ്റുമില്ലെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനയ് കാത്തിയാര്‍ വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് മതപരിവര്‍ത്തനം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ധര്‍മ ജാഗരണ്‍ സാമന്‍വെ വിഭാഗും ബജ്‌റംഗ്ദളും സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് മുസ്ലിങ്ങളെ ഹൈന്ദവ മതത്തിലേക്ക് ചേര്‍ത്തത്. ആഗ്രയിലെ മധുനഗര്‍ ചേരി പ്രദേശത്ത് നിന്ന് 200 മുസ്ലിങ്ങളെകൂടി മതപരിവര്‍ത്തനം നടത്തുമെന്ന് ഇവര്‍ അറിയിച്ചു. മതം മാറിയെത്തിയവര്‍ക്ക് ഉടന്‍ തന്നെ പുതിയ പേരുകള്‍ നല്‍കും.
മുസ്ലിംസിന്റെ വീടിന്റെ മുകളില്‍ ആര്‍.എസ്.എസിന്റെ കൊടി വച്ച ശേഷം ഹൈന്ദവ സൂക്തങ്ങള്‍ ചൊല്ലും. ഈ സമയത്ത് മുസ്ലിങ്ങള്‍ വിഗ്രഹം കഴുകി ഹൈന്ദവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. മതം മാറിയവര്‍ക്ക് തിരഞ്ഞെടുപ്പ് കാര്‍ഡും ആധാര്‍ കാര്‍ഡും ലഭ്യമാക്കാനുള്ള നടപടികള്‍ ഇതിന്റെ സംഘാടകര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, മുസ്ലീങ്ങളെ ആര്‍.എസ്.എസ് മതം മാറ്റിച്ചതില്‍ വ്യാപകമായ എതിര്‍പ്പ് വന്നിട്ടുണ്ട്. മതപരിവര്‍ത്തനത്തെ ന്യായീകരിച്ച് ബി.ജെ.പി രംഗത്തെത്തി. ഏതു മതത്തില്‍ ചേരണമെന്ന് തീരുമാനിക്കാന്‍ എല്ലാ വ്യക്തികള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും, ആഗ്രയിലെ മുസ്ലിങ്ങള്‍ ഹൈന്ദവ മതം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഒരു തെറ്റുമില്ലെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനയ് കാത്തിയാര്‍ വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് മതപരിവര്‍ത്തനം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
No comments:
Post a Comment