Latest News

എസ് കെ എസ് എസ് എഫ് ഗ്രാന്റ് ഫിനാലെ വിജയിപ്പിക്കണം: എം.എ. ഖാസിം മുസ്‌ലിയാര്‍

കാസര്‍കോട് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തൃശൂര്‍ സമര്‍ഖന്തില്‍ സംഘടിപ്പിക്കുന്ന ഗാന്റ് ഫിനാലെ വിജയിപ്പിക്കാന്‍ ഓരോ മഹല്ല് ജമാഅത്തുകള്‍ മുന്നിറങ്ങണമെന്നും കല്ല്യാണത്തിലുള്ള ആര്‍ഭാടാഭാസങ്ങളടക്കമുള്ള സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ സംഘടിക്കണമെന്നും എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്‌ലിയാര്‍ പറഞ്ഞു. വിദ്യാനഗറില്‍ എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ   സ്വാഗത സംഘം ഓഫീസ് ഉല്‍ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്വന്തന കാരുണ്യ പ്രവര്‍ത്തന ദേശ നന്മക്കും മാനവ സൗഹൃദത്തിനും ഓരോരുത്തരും കച്ച കെട്ടിയിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വ്യക്തിക്കല്ല ഭക്തിക്കാണ് പ്രാധാന്യം, ധൂര്‍ത്തും കൂത്താടലും നമ്മെ തന്നെ നശിപ്പിക്കുകയാണ്, ഇത്തരം ജീര്‍ണതകളും ചൂഷണങ്ങളും ഇല്ലായിമ ചെയ്യാള്ള ദൗത്യം ഓരോ മഹല്ല് കമ്മിറ്റി ഏറ്റെടുത്ത് മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ് കെ എസ് എസ് എഫ് സ്വാഗത സംഘം ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന സ്വാഗതം പറഞ്ഞു. 

ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, ഹംസത്തു സഅദി, സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍, ജില്ലാ ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ഖത്തര്‍ അബ്ദുല്ല ഹാജി, ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ ജില്ലാ പ്രസിഡണ്ട് അലി ഫൈസി, ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ ജില്ലാ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, ഹാശിം ദാരിമി ദേലംബാടി, കെ.എം. സൈനുദ്ദീന്‍ ഹാജി, സുഹൈര്‍ അസ്ഹരി പള്ളംങ്കോട്, അഷ്ഫ് മിസ്ബാഹി, മഹ്മൂദ് ദേളി, ദൃശ്യ മുഹമ്മദ് കുഞ്ഞി, കെ.എം. അബ്ദുല്ല ഹാജി, യു സഹദ് ഹാജി, എം.എ. ഖലീല്‍, എം. മഹ്മൂദ് ഹാജി ചെങ്കള, എ.എം ഖാദര്‍ ഹാജി ചെങ്കള, ഖലീല്‍ ഹസനി, മൊയ്തു ചെര്‍ക്കള, ലത്തീഫ് കൊല്ലംബാടി, ഹാശിം അരിയില്‍, ഹക്കീം ദാരിമി, എസ്.എം ഹനീഫ് തങ്ങള്‍, പി.ച്ച് അസ്ഹരി, ആദൂര്‍, ഹാരിസ് ഖാളിമുഖം, സുഹൈല്‍ഫൈസി, എസ്.എം. ഇബ്രാഹീം, ബി.എം.എ ഖാദര്‍ ചെങ്കള, അനസ് അസ്ഹരി, റഷീദി ചാലക്കുന്ന്, ഇര്‍ഷാദ് ഹുദവി,ബെദിര, ഇല്ല്യാസ് ഹുദവി, അബൂബക്കര്‍ നാരംബാടി, ഹമീദ് പള്ളംങ്കോട്, ബഷീര്‍ പള്ളംങ്കോട്, ശാക്കിര്‍ ബെദിര, ടി.എ മുഹമ്മദ് തൊട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.