കാസര്‍കോട് : ചെമ്പിരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷം നടത്തിയ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ ശരിയല്ലാത്തതിലും പ്രസ്തുത ദിവസം ഉണ്ടായ പല സംഭവങ്ങളുടെ അന്വേഷണം പകുതിക്ക് വെച്ച് നിര്‍ത്തിയ സാഹചര്യത്തിലും പുനരന്വേഷണം നടത്തണമെന്ന് കീഴൂര്‍ - മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിംലീഗ്, സമസ്ത, യൂത്ത് ലീഗ്, എസ്.കെ.എസ്.എസ്.എഫ് സംയുക്ത യോഗം ആവശ്യപ്പെട്ടു.
കേസ് സ്‌പെഷ്യല്‍ ടീം ഏറ്റെടുക്കുകയാണെങ്കില്‍ അന്വേഷണം ഒന്നില്‍ തുടങ്ങുമെന്നും ഖാസിയുടെ ഭൗതീക ശരീരം പുറത്തെടുത്തുള്ള അന്വേഷണം വരെ വേണ്ടി വന്നേക്കുമെന്നും ഇത് അനുഭാവികള്‍ക്കിടയിലും എതിപ്പുകള്‍ക്ക് കാരണമായേക്കുമെന്നും എം.പി ഇ അഹ്മദ് സാഹിബ് യൂത്ത് ലീഗ് നേതാക്കളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയുണ്ടാകാനുള്ള സാഹചര്യത്തില്‍ കൈകൊള്ളേണ്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനായി സമസ്ത നേതാക്കളുടെയും ജില്ലാ മുസ്ലിംലീഗ്, ഉദുമ മണ്ഡലം യൂത്ത് ലീഗ് നേതാക്കളുടെയും സംയുക്തയോഗം വിളിച്ചുചേര്‍ത്തത്.

മുസ്ലിം ലീഗ് ജീല്ലാ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സൈനുല്‍ ആബിദീന്‍ തങ്ങള്‍, യു.എം. ഉസ്താദ്, എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍എ, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, കല്ലട്ര മാഹിന്‍ ഹാജി, എ, ഹമീദ് ഹാജി, ഖാസിം മുസ്ല്യാര്‍, സിദ്ദീഖ് നദ്‌വി, കെ. അഹമ്മദ് മൗലവി, എം. അബ്ദുല്ല മുഗു, മൊയ്തീന്‍ കൊല്ലമ്പാടി, ശാഫി ഹാജി കട്ടക്കാല്‍, എ.കെ.എം. അഷ്‌റഫ്, അഡ്വ. സി.എന്‍. ഇബ്രാഹിം, ടി.ഡി കബീര്‍, എം.എച്ച്.മുഹമ്മദ് കുഞ്ഞി മാങ്ങാട്, കെ.ബി.എം. ശരീഫ്, പി.എച്ച്. ഹാരിസ് തൊട്ടി, സി.എല്‍. റഷീദ് ഹാജി, അബ്ദുല്‍ ഖാദര്‍ സഅദി, ഡോ.ഖത്തര്‍ ഇബ്രാഹിം ഹാജി, ചി.ഡി അഹമ്മദ്, അന്‍വര്‍ കോളിയടുക്കം എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment