ചീമേനി: റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയിലെ ക്യാബിനില്‍ ക്ലീനറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്തെ റോയല്‍ പോള്‍ട്രി ഫാമിലേക്ക് കോഴിതീറ്റയുമായി വന്ന ലോറിയുടെ ക്ലീനര്‍ മഹാരാഷ്ട്ര പൂന സ്വദേശി അബ്ദുല്‍ നവാസ് (27) ആണ് ക്യാബിനില്‍ തൂങ്ങിമരിച്ചത്. വെളളിയാഴ്ച രാത്രിയാണ് പോള്‍ട്രി ഫാമിലേക്കുള്ള കോഴിതീറ്റയുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള ലോറി ചെമ്പ്രാകാനത്തെത്തിയത്.
എന്നാല്‍ രാത്രിയായതിനാല്‍ രാവിലെ ലോഡ് ഇറക്കാമെന്ന് കോഴി ഫാമിന്റെ കാവല്‍ക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് ലോറി റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവറും ക്ലീനറും വാഹനത്തിനകത്ത് തന്നെ കിടന്നുറങ്ങുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്ക് ക്ലീനര്‍ ലോറിയില്‍ കോഴിതീറ്റ പൊതിഞ്ഞ പ്ലാസ്റ്റിക് കവറിന്റെ കെട്ടഴിച്ച് മാറ്റുന്നത് കണ്ട് കാവല്‍ക്കാരന്‍ കാര്യമന്വേഷിച്ചപ്പോള്‍ രാവിലെ ലോഡ് ഇറക്കേണ്ടതിന്റെ സൗകര്യത്തിന് ഇപ്പോള്‍തന്നെ കയര്‍ അഴിച്ചുമാറ്റുകയാണെന്നായിരുന്നു മറുപടി.
കാവല്‍ക്കാരന്‍ പിന്തിരിഞ്ഞ സമയത്ത് തന്നെ അബ്ദുല്‍ നവാസ് ക്യാബിനിന്റെ കമ്പിയില്‍ കയര്‍കെട്ടി ഒരറ്റം തന്റെ കഴുത്തില്‍ കുരുക്കിയ ശേഷം താഴെക്ക് ചാടുകയായിരുന്നു. ക്യാബിനിനരികില്‍ യുവാവ് തൂങ്ങിയാടുന്നത് കണ്ട് പരിഭ്രാന്തനായ കാവല്‍ക്കാരന്‍ ലോറിക്കകത്ത് ഉറങ്ങുകയായിരുന്ന ഡ്രൈവറെ ഉടന്‍ വിളിച്ചുണര്‍ത്തുകയും ഇരുവരും ചേര്‍ന്ന് കയര്‍ അറുത്തുമാറ്റി ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും ജീവന്‍രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചീമേനി പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ലോറി ഉടമയെയും അബ്ദുള്‍ നദാഫിന്റെ ബന്ധുക്കളെയും പോലീസ് വിവരമറിയിച്ചിട്ടുണ്ട്. ഇവര്‍ ചീമേനിയിലേക്ക് തിരിച്ചു. പോള്‍ട്രി ഫാം കാവല്‍ക്കാരന്റെയും ലോറിഡ്രൈവറുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
എന്നാല്‍ രാത്രിയായതിനാല്‍ രാവിലെ ലോഡ് ഇറക്കാമെന്ന് കോഴി ഫാമിന്റെ കാവല്‍ക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് ലോറി റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവറും ക്ലീനറും വാഹനത്തിനകത്ത് തന്നെ കിടന്നുറങ്ങുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്ക് ക്ലീനര്‍ ലോറിയില്‍ കോഴിതീറ്റ പൊതിഞ്ഞ പ്ലാസ്റ്റിക് കവറിന്റെ കെട്ടഴിച്ച് മാറ്റുന്നത് കണ്ട് കാവല്‍ക്കാരന്‍ കാര്യമന്വേഷിച്ചപ്പോള്‍ രാവിലെ ലോഡ് ഇറക്കേണ്ടതിന്റെ സൗകര്യത്തിന് ഇപ്പോള്‍തന്നെ കയര്‍ അഴിച്ചുമാറ്റുകയാണെന്നായിരുന്നു മറുപടി.
കാവല്‍ക്കാരന്‍ പിന്തിരിഞ്ഞ സമയത്ത് തന്നെ അബ്ദുല്‍ നവാസ് ക്യാബിനിന്റെ കമ്പിയില്‍ കയര്‍കെട്ടി ഒരറ്റം തന്റെ കഴുത്തില്‍ കുരുക്കിയ ശേഷം താഴെക്ക് ചാടുകയായിരുന്നു. ക്യാബിനിനരികില്‍ യുവാവ് തൂങ്ങിയാടുന്നത് കണ്ട് പരിഭ്രാന്തനായ കാവല്‍ക്കാരന്‍ ലോറിക്കകത്ത് ഉറങ്ങുകയായിരുന്ന ഡ്രൈവറെ ഉടന്‍ വിളിച്ചുണര്‍ത്തുകയും ഇരുവരും ചേര്‍ന്ന് കയര്‍ അറുത്തുമാറ്റി ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും ജീവന്‍രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചീമേനി പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ലോറി ഉടമയെയും അബ്ദുള്‍ നദാഫിന്റെ ബന്ധുക്കളെയും പോലീസ് വിവരമറിയിച്ചിട്ടുണ്ട്. ഇവര്‍ ചീമേനിയിലേക്ക് തിരിച്ചു. പോള്‍ട്രി ഫാം കാവല്‍ക്കാരന്റെയും ലോറിഡ്രൈവറുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
No comments:
Post a Comment