Latest News

ഷഹിദ്ബാവയുടെ വീട് ആക്രമിച്ച കേസിലെ പ്രതികളെ വിട്ടയച്ചു

കോഴിക്കോട്: സദാചാര ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊടിയത്തൂരിലെ ഷഹിദ്ബാവയുടെ വീട് ആക്രമിച്ച കേസില്‍ താമരശ്ശേരി മജിസ്‌ട്രേട്ട് കോടതി (രണ്ട്) ആറുമാസം തടവിനു ശിക്ഷിച്ച 13 പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതി വിട്ടയച്ചു. പ്രതികളുടെ അപ്പീല്‍ അനുവദിച്ചാണ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ കുറ്റവിമുക്തരാക്കിയത്.

കൊടിയത്തൂര്‍ സ്വദേശികളായ ഹിജാസ് റഹ്മാന്‍, ജെറീഷ്, നൗഷാദ്, ഫയാസ്, ജംഷീര്‍, സുഹൈല്‍, മുഹമ്മദ് സലീം, ഇര്‍ഷാദ്, റാഷിദ്, മുര്‍ഷിദ്, താജിദ്, ഷാഹുല്‍ ഹമീദ്, ജാഫര്‍ എന്ന ബിച്ച എന്നിവരെയാണ് വിട്ടയച്ചത്.

ഷഹിദ്ബാവ കൊല്ലപ്പെടുന്നതിനു മുന്‍പ് 2011 ഒക്‌ടോബര്‍ 22ന് ആണ് കേസിനാസ്പദമായ സംഭവം. അപകടത്തില്‍പ്പെട്ടിട്ടും ഷഹിദ്ബാവ കാര്‍ നിര്‍ത്താതെ പോയെന്ന് ആരോപിച്ചാണ് ഷഹിദ്ബാവയുടെ പിതാവ് കത്താലിയുടെ ഉടമസ്ഥതയിലുള്ള വീട് ആക്രമിച്ചത്. 

അപ്പീലില്‍ പ്രതികള്‍ക്കു വേണ്ടി അഡ്വ. പി.വി. ഹരി, അഡ്വ. ടി.എസ്. അജയ്, അഡ്വ. കെ.പി. ദാമോദരന്‍ നമ്പ്യാര്‍, അഡ്വ. എം. അശോകന്‍, അഡ്വ. എം. രവി എന്നിവര്‍ ഹാജരായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.