Latest News

വ്യാജ രേഖ നിര്‍മാണം; മുഴുവന്‍ പ്രതികളെയും പിടിക്കണം: സതീഷ്ചന്ദ്രന്‍

കാസര്‍കോട്: കാഞ്ഞങ്ങാടും കാസര്‍കോടും കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജ രേഖാ നിര്‍മാണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ആവശ്യപ്പെട്ടു. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്ന രാജ്യദ്രോഹികളാണ് ഇതിനു പിന്നിലുള്ളത്. ഏത് സര്‍ടിഫിക്കറ്റും വ്യാജമായി ഉണ്ടാക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ സ്വായത്തമാക്കിയവരാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

മുസ്ലിംലീഗ് നേതാക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാജ രേഖ നിര്‍മാണം എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഭരണത്തിന്റെ തണലില്‍ എന്ത് രാജ്യദ്രോഹവും ചെയ്യുന്നതിന് സൗകര്യം ഉണ്ടാക്കുന്നുവെന്നതാണ് ഇത് തെളിയിക്കുന്നത്. നാലുദിവസം കഴിഞ്ഞിട്ടും ഈ കേസില്‍ ഒറ്റ പ്രതിയെപോലും അറസ്‌റ് ചെയ്യാന്‍ കഴിയാത്തത് ഇതിന് തെളിവാണ്.

കോടികണക്കിന് രൂപയുടെ മണല്‍ കൊള്ളക്കാണ് മുസ്ലിംലീഗ് നേതൃത്വം ഒത്താശ ചെയ്തിരിക്കുന്നത്. പ്രതികള്‍ എംഎസ്എഫിന്റെയും യൂത്ത്‌ലീഗിന്റെയും ജില്ലയിലെ പ്രമുഖ നേതാക്കളായിട്ടും ലീഗ് ജില്ലാനേതൃത്വം മൗനം പാലിക്കുകയാണ്. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ തട്ടിപ്പ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കാഞ്ഞങ്ങാട്‌നിന്ന് പിടികൂടിയ മറ്റൊരു തട്ടിപ്പുകാരന്‍ രമേശന്‍ അന്താരാഷ്ട്ര ബന്ധമുള്ള കുറ്റവാളിയാണെന്നാണ് പൊലീസ്തന്നെ പറയുന്നത്. ഇയാള്‍ക്ക് ഒറ്റക്ക് ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ കഴിയുമെന്ന് കരുതാനാവില്ല. വന്‍ മാഫിയസംഘം ഇയാളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും എല്ലാവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സമഗ്ര അന്വേഷണം ആവശ്യമാണ്. 

ജില്ല മാഫിയസംഘങ്ങളുടെ പിടിയിലമരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ അതിനെ ഫലപ്രദമായി ചെറുക്കാന്‍ സംസ്ഥാന ഭരണത്തിനാകുന്നില്ല. അഴിമതിനിറഞ്ഞ ഭരണത്തില്‍ കുറ്റകൃത്യം ചെയ്യുന്നതിന് ആളുകള്‍ക്ക് മടിയില്ലാതായി. നിയമം കര്‍ശനമായി നടപ്പാക്കി ഇതിനെ അടിച്ചമര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത അവസ്ഥയുണ്ടാവും. സതീഷ്ചന്ദ്രന്‍ പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.