Latest News

ചലച്ചിത്രോത്സവ വേദിയിലും ചുംബന സമരം

തിരുവനന്തപുരം: കേരള അന്താരാഷ്‌ട്ര ചലച്ചിത്രോത്സവ വേദിയിലും ചുംബന സമരം. സദാചാര പോലീസിനെതിരെ മുദ്രാവാക്യം മുഴക്കി കിസ്‌ ഓഫ്‌ ലൗ പ്രവര്‍ത്തകര്‍ ചലച്ചിത്രോത്സവ വേദിയില്‍ ചുംബന സമരം നടത്തി. 

കൈരളി തീയറ്ററിന്‌ മുന്നിലായിരുന്നു സമരം. സദാചാര പോലീസിനെതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിന്‌ അനുയോജ്യമായ വേദി എന്ന നിലയിലാണ്‌ ചലച്ചിത്രോത്സവ വേദി തെരഞ്ഞെടുത്തതെന്ന്‌ കിസ്‌ ഓഫ്‌ ലൗ പ്രവര്‍ത്തകര്‍ പറഞ്ഞു. 


ചലച്ചിത്രോത്സവ വേദിയില്‍ ചുംബന സമരം നടത്തുമെന്ന്‌ അറിയിച്ച്‌ ചിലര്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തിരുന്നു. തുടര്‍ന്ന്‌ ഇരുപതോളം പേരടങ്ങുന്ന സംഘം തീയറ്ററിന്‌ മുന്നിലെത്തി ചുംബിച്ചു.

അതേസമയം ചുംബന സമരത്തിനെതിരെ ഒരു വിഭാഗം രംഗത്ത്‌ വന്നത്‌ സംഘര്‍ഷത്തിനിടയാക്കി. ചുറ്റും നിന്നവര്‍ സമരക്കാര്‍ക്കെതിരെ കൂവുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതുമാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌. ഐ.എഫ്‌.എഫ്‌.കെയുടെ ബാനറുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെപോലീസ്‌ ബലം പ്രയോഗിച്ച്‌ നിക്കം ചെയ്‌തു.
Photos: mathrubhumi

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.