കാസര്‍കോട്: നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്ത്ില്‍ നടക്കുന്ന എസ്‌കെഎസ്എസ്എഫ് സില്‍വര്‍ ജൂബിലിയുടെ ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടി ഡിസംബര്‍ 16ന് വൈകുന്നേരം 4 മണിക്ക് ഉപ്പള ഹിദായത്ത് നഗര്‍ മെട്രോ പ്ലാസയില്‍ നടക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പ്രവാചകരില്‍ നിന്ന് നേരിട്ട് വിശ്വാസവും ആദര്‍ശവും ആവാഹിച്ചെടുത്തവരിലൂടെ പ്രചരിച്ച ഇസ്ലാമിന്റെ മഹിത പാരമ്പര്യം ചോദ്യം ചെയ്യപ്പെടുകയും പൈതൃകങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന ഗൂഢനീക്കങ്ങള്‍ സമുദായം തിരിച്ചറിയേണ്ടതുണ്ട്. നൂറ്റാണ്ടുകളായി നില നിന്ന ഈ ആദര്‍ശ മഹിമകള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ ആരേയും അനുവദിക്കരുതെന്നും ഇതിനാണ് മുഖാമുഖത്തിന് സഹചര്യമൊരുക്കുന്നതിന്റെ ലക്ഷ്യം
പരിപടിയില്‍ മുസ്ഥ അഷ്‌റഫി കക്കുപപ്പടി, എം.ടി അബൂബക്കര്‍ ദാരിമി,സലീം ഫൈസി ഇര്‍ഫാനി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുഖാമുഖാത്തിന് നേത്യത്ത്വം നല്‍ക്കും.
ഇത് സംബന്ധിച്ച ജില്ലാ സെക്രട്ടിയേറ്റ് യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു, സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍,സുഹൈര്‍ അസ്ഹരി പള്ളങ്കോട്, മുഹമ്മദ് മൗലവി കോട്ടപ്പുറം, ഹാരിസ് ഹസനി, ശറഫുദ്ധീന്‍ കുണിയ, യൂനുസ് ഹസനി, സുബൈര്‍ നിസാമി തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment