മേല്‍പറമ്പ്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരമങ്ങാനം കൂവത്തൊട്ടിയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അഹമ്മദ് അലി (35) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പച്ചക്കറിക്കടയിലെ തൊഴിലാളിയായിരുന്നു അഹമ്മദ് അലി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
രാത്രി ഉറങ്ങാന്‍ കിടന്ന അഹമ്മദ് അലി രാവിലെ ഉണര്‍ന്നെണീക്കാത്തതിനാല്‍ വീട്ടുകാര്‍ വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് അയല്‍ കെട്ടുന്ന കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ വിവരം ബേക്കല്‍ പോലീസില്‍ അറിയിച്ചു.
കടബാധ്യതയെ തുടര്‍ന്നാണ് അഹമ്മദ് അലി ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. മണി ചെയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് അഹമ്മദലിയുടെ രണ്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിരുന്നുവത്രേ. നേരത്തെ മാനസിക അസ്വാസ്ഥ്യത്തിന് അഹമ്മദ് അലി ചികിത്സയിലായിരുന്നു.
മേല്‍പറമ്പ് ലുലു സ്‌കൂളിനടുത്ത് ഹോട്ടല്‍ നടത്തിവരികയാണ് പിതാവ് മുഹമ്മദ് കുഞ്ഞി. മാതാവ്: കുഞ്ഞിബി. ഭാര്യ: കുല്‍സു. എല്‍.കെ.ജി വിദ്യാര്‍ത്ഥിനി ഫിദ, സഹല എന്നിവര്‍ മക്കളാണ്. സഹോരങ്ങള്‍: മൊയ്തീന്‍, മൊയ്‌നുദ്ദീന്‍, ഫാത്വിമ, ആയിഷ.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment