ദുബൈ: ഇന്ത്യയുടെ എല്ലാ നന്മയും ഇല്ലാതാക്കാന്‍ ബി.ജെ.പി. സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളേയും നെഞ്ചിലേറ്റിയ രാജ്യമാണ് ഇന്ത്യ. കല, ചിന്ത, സംസ്‌കാരം, വേഷം, ഭാഷ, ഭക്ഷണം എന്നിവയെല്ലാം വ്യത്യസ്ഥമാണെങ്കിലും ഒരു ജനതയെന്ന ചിന്തയും അഖണ്ഡതയും നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടണ്ട്.
ആ പൈതൃകവും പാരമ്പര്യവുമാണ് ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത.് എത്ര ദുഷ്‌കരമായ അനുഭവങ്ങളുണ്ടണ്ടായാലും വര്‍ഗീയതെക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് പിറകോട്ട് പോകില്ലെന്ന് ഇ.ടി. പറഞ്ഞു.
ദുബൈ കെ.എം.സി.സി. സംഘടിപ്പിച്ച നേതൃസംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട് അധ്യക്ഷത വഹിച്ചു.
മുസ്ലിം സമുദായത്തിന്റെ നവോത്ഥാന പരിശ്രമങ്ങള്‍ക്ക് പിന്നില്‍ നേതൃപരമായ പങ്കു വഹിച്ചത് മുസ്ലിം ലീഗ് മാത്രമാണെന്നും, ലീഗിന്റെ കയ്യൊപ്പില്ലാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനവും കേരളത്തില്‍ പിന്നാക്ക ജനവിഭാഗങ്ങളുടെതായി ഉണ്ടണ്ടായിട്ടില്ലെന്നും ഇ.ടി. വിശദീകരിച്ചു.
യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടണ്ടി സ്വാഗതം പറഞ്ഞു
ഹുസൈനാര്‍ഹാജി എടച്ചാക്കൈ, സി.ടി. സക്കീര്‍ ഹുസൈന്‍,ആര്‍. നൗഷാദ്, ബീരാവുണ്ണി തൃത്താല, മുഹമ്മദ് വെന്നിയൂര്‍, ഓ.കെ. ഇബ്രാഹീം, മുസ്തഫ തിരൂര്‍, നാസര്‍ കുറ്റിച്ചിറ, ഹസൈനാര്‍ തോട്ടുംഭാഗം പ്രസംഗിച്ചു. ഹനീഫ് കല്‍മാട്ട നന്ദി പറഞ്ഞു. കെ. അബൂബക്കര്‍ മാസ്റ്ററ്റര്‍ ഖിറാഅത്ത് നടത്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment