Latest News

തെരഞ്ഞെടുപ്പ് വിജയം യു.ഡി.എഫിനുള്ള അംഗീകാരം: ചെര്‍ക്കളം

കാസര്‍കോട്: യു.ഡിഎഫിന്റെ കരുത്തും അംഗീകാരവും വിളിച്ചോതുന്നതാണ് കുമ്പള പേരാലിലെയും കുറ്റിക്കോല്‍ പടുപ്പിലെയും ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു. 

സംഘടനാ ദൗര്‍ബല്യവും ആശയ സംഘട്ടനവും നയവൈകല്യവും ഗ്രൂപ്പിസവും കാരണം സി.പി.എം. ജില്ലയില്‍ താഴെ തലംതൊട്ടി അനുദിനം ക്ഷയിച്ച് ഇല്ലാതാവുകയാണ്. യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസനോന്മുഖ പദ്ധതികള്‍ക്കുമുള്ള ജനങ്ങളുടെ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. 

സി.പി.എം. നടത്തിവരുന്ന ജനവിരുദ്ധ നയങ്ങള്‍ക്കും സമരങ്ങള്‍ക്കും അക്രമ നശീകരണ പ്രവണതകള്‍ക്കുമെതിരായി അവര്‍ക്കിടയില്‍നിന്നുതന്നെ ഉയര്‍ന്നുവരുന്ന പ്രതിഷേധത്തിന്റെ ഉദാഹരമാണ് കുറ്റിക്കോലിലെ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

ജില്ലയില്‍ വരാനിരിക്കുന്ന യു.ഡി.എഫ് മുന്നേറ്റത്തിന്റെ തുടക്കമായി ഇതിനെ കാണണം. പേരാലില്‍വിജയിച്ച മറിയമ്മ മൂസയെയും പടുപ്പില്‍വിജയിച്ച ബലരാമന്‍ നമ്പ്യാരെയും ഇവരുടെ വിജയത്തിന് പ്രവര്‍ത്തിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും ചെര്‍ക്കളം അഭിനന്ദിച്ചു. 

ആഹ്ലാദപ്രകടനം നടത്തിയ സ്ഥാനാര്‍ത്ഥിയെയും കോണ്‍ഗ്രസ് നേതാക്കളെയും അക്രമിച്ച സി.പി.എം. നടപടി പ്രതിഷേധാര്‍ഹമാണെന്ന് ചെര്‍ക്കളം പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.