Latest News

സിപിഐ എം ഉദുമ ഏരിയാ സമ്മേളനം സമാപിച്ചു

പനയാല്‍:  അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ബേക്കല്‍ കോട്ടയുടെ സമീപത്തെ ബേക്കല്‍ ഫോര്‍ട്ട്, കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പെടുത്തി വികസിപ്പിക്കണമെന്ന് സിപിഐ എം ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. 

പി കരുണാകരന്‍ എംപിയുടെ ശ്രമഫലമായി കോട്ടിക്കുളം ആദര്‍ശ് സ്‌റ്റേഷന്‍ പദവിയിലേക്ക് ഉയര്‍ത്തിയെങ്കിലും അടിസ്ഥാന കാര്യങ്ങളില്‍ ഇപ്പോഴും പിന്നിലാണ്. പള്ളിക്കര സ്‌റ്റേഷിന് ബേക്കല്‍ ഫോര്‍ട്ട് സ്‌റ്റേഷന്‍ എന്ന പേര് നല്‍കിയതല്ലാതെ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നുമുണ്ടായില്ല. രണ്ട് സ്‌റ്റേഷനിലും റിസര്‍വേഷന്‍ സൗകര്യം ഏര്‍പെടുത്തിയെങ്കിലും മുഴുവന്‍ സമയങ്ങളില്‍ ജനങ്ങള്‍ക്ക് സേവന ലഭ്യമാകുന്നില്ല.
കുണിയയിലെ ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുക, ബിആര്‍ഡിസി ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുക, കടലാക്രമണം രൂക്ഷമായ പള്ളിക്കര, ചേറ്റുകുണ്ട്, ബേക്കല്‍, കാപ്പില്‍, കൊപ്പല്‍, കൊവ്വല്‍, കീഴൂര്‍ പ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ക്ക് ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമനും സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ക്ക് ജില്ലാ സെക്രട്ടറിയറ്റംഗം പി രാഘവനും മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം എം വി ബാലകൃഷ്ണന്‍ സംസാരിച്ചു. മധു മുതിയക്കാല്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനയായി. എം കരുണാകരന്‍ സ്വാഗതം പറഞ്ഞു. 

മൗവ്വല്‍ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും നടത്തി. അമ്പങ്ങാട് ജങ്ഷനില്‍ പൊതുസമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം പി രാഘവന്‍ ഉദ്ഘാടനം ചെയ്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.