Latest News

ഹെലികോപ്ടര്‍ ക്യാമറ ഉപയോഗിച്ച് ബേക്കല്‍ കോട്ടയുടെ ആകാശ കാഴ്ച പകര്‍ത്തിയ സംഘം കുടുങ്ങി

ബേക്കല്‍: അനുമതിയില്ലാതെ ബേക്കല്‍ കോട്ടയുടെ വീഡിയോ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മൂന്ന് പേരെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലുളള ബേക്കല്‍ കോട്ടയുടെ വീഡിയോ പകര്‍ത്താന്‍ പ്രത്യേക അനുമതി വേണമെന്ന കാര്യം അറിയാതെ തൃശൂരില്‍ നിന്നെത്തിയ സംഘമാണ് ഹെലികോപ്ടര്‍ ക്യാമറ ഉപയോഗിച്ച് കോട്ടയുടെ ആകാശ കാഴ്ച പകര്‍ത്തുന്നതിനിടയില്‍ പിടിയിലായത്.
ഞായറാഴ്ച ജില്ലയില്‍ നടന്ന ഒരു വിവാഹ ചടങ്ങിന്റെ വീഡിയോ പകര്‍ത്താന്‍ ആധുനിക ക്യാമറകളുമായി എത്തിയവരാണ് ഇവര്‍.

കല്ല്യാണ പരിപാടികള്‍ക്ക് ശേഷം ബേക്കല്‍ കോട്ട കാണാനെത്തിയ സംഘത്തിന് സന്ദര്‍ശന സമയം കഴിഞ്ഞതിനാല്‍ കോട്ടയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. സംഘം കോട്ടയുടെ പുറത്ത് നിന്ന് റിമോര്‍ട്ട് കൊണ്ട് നിയന്ത്രിക്കുന്ന ഹെലികോപ്ടര്‍ ക്യാമറ ഉപയോഗിച്ച് കോട്ടയുടെ ആകാശ കാഴ്ച ചിത്രീകരിക്കാന്‍ തുടങ്ങി. ഇത് ശ്രദ്ധയിപ്പെട്ട പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ ബേക്കല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.