Latest News

പരാതികള്‍ വ്യാപകമായതോടെ നെറ്റ്‌വര്‍ക്ക് മാറ്റവുമായി ബിഎസ്എന്‍എല്‍

കണ്ണൂര്‍: വിളിച്ചാല്‍ കിട്ടുന്നില്ല, ഡേറ്റ ഉപയോഗിക്കുന്നതിനിടെ ഇടയ്ക്കിടെ മുറിയുന്നു തുടങ്ങിയ പരാതികള്‍ വ്യാപകമായതോടെ അവ പരിഹരിക്കാന്‍ ബിഎസ്എന്‍എല്‍ തിരക്കിട്ട ശ്രമം തുടങ്ങി. കേരള സര്‍ക്കിളിലെ പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ നിലവിലെ ഇന്റലിജന്റ് നെറ്റ്‌വര്‍ക്ക്(ഐഎന്‍) സംവിധാനത്തില്‍ നിന്നു മാറ്റി തിരുച്ചിറപ്പള്ളി ആസ്ഥാനമായ അത്യാധുനിക ഇന്റലിജന്റ് നെറ്റ്‌വര്‍ക്കിലേക്കു മാറ്റിയാണ് പ്രശ്‌നം പരിഹരിക്കുന്നത്.

ഈ മാസം 16 മുതലാണ് നെറ്റ്‌വര്‍ക്ക് മാറ്റാന്‍ തുടങ്ങിയത്. 82812, 82816, 83010, 94956, 94003 എന്നീ നമ്പര്‍ സീരീസുകളില്‍ തുടങ്ങുന്ന 3.4 ലക്ഷം നമ്പറുകളാണ് 16നു തിരുച്ചിറപ്പള്ളിയിലേക്കു മാറ്റിയത്. 8281, 8289, 8301, 8547, 9400, 9446, 9495, 9496 എന്നീ നമ്പര്‍ സീരീസുകളില്‍ തുടങ്ങുന്ന 30 ലക്ഷം നമ്പറുകള്‍ 18നും മാറ്റി. ബാക്കിയുള്ള നമ്പറുകളും അടുത്ത ദിവസങ്ങളില്‍ തന്നെ തിരുച്ചിറപ്പള്ളിയിലെ ഇന്റലിജന്റ് നെറ്റ്‌വര്‍ക്കിലേക്കു മാറ്റും. പുതിയ ഇന്റലിജന്റ് നെറ്റ്‌വര്‍ക്കിലേക്കു മാറുന്നതോടെ നിലവില്‍ വിവിധ വോയ്ഡ്, ഡേറ്റ പ്ലാനുകള്‍ക്കായി അയച്ചുകൊണ്ടിരുന്ന എസ്എംഎസ് ഫോര്‍മാറ്റുകളില്‍ മാറ്റം വരും.

വോയ്‌സ് പ്ലാനുകള്‍ക്കായി STV VOICE എന്നതിനൊപ്പം തുകയും ടൈപ്പ് ചെയ്താണ് അയയ്‌ക്കേണ്ടത്. ഡേറ്റ പ്ലാനുകള്‍ക്കായി STV DATA എന്നതിനൊപ്പം തുകയും ചേര്‍ക്കണം. പ്ലാന്‍ വൗച്ചറുകള്‍ക്കായി PLAN എന്നതിനൊപ്പം പ്ലാനിന്റെ പേരും ചേര്‍ത്താണ് അയയ്‌ക്കേണ്ടത്. മെസേജുകള്‍ അയയ്‌ക്കേണ്ട നമ്പര്‍ 53733യില്‍ നിന്ന് 123യിലേക്കു മാറും.

നിലവില്‍ ഐഎന്‍ മാറിയ മൊബൈല്‍ നമ്പറുകള്‍ക്ക് ഈ മാറ്റം നിലവില്‍ വന്നു. ബാലന്‍സ് അറിയുന്നതിന് *124# എന്ന നമ്പറിലേക്കും ഇനി വിളിക്കാം. റീചാര്‍ജ്, എസ്ടിവി, പ്ലാന്‍മാറ്റം, ഫ്രന്‍ഡ്‌സ് ആന്‍ഡ് ഫാമിലി നമ്പറുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും അറിയാന്‍ കഴിയും. പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കുന്നതിനും ചില പ്ലാനുകളുടെ കാലാവധി നീട്ടുന്നതിനുമുള്ള മെസേജ് ഫോര്‍മാറ്റിലും നിബന്ധനകളിലും മാറ്റം വന്നിട്ടുണ്ട്.

ന്യൂമിത്രം പ്ലാനില്‍ ആറു മാസത്തിനിടെ റീചാര്‍ജ് ചെയ്യുന്ന തുക ഇരുനൂറില്‍ എത്തുമ്പോള്‍ കാലാവധി ആറുമാസത്തേക്കു നീട്ടിക്കിട്ടുന്നുണ്ടായിരുന്നു. ഇത് പുതിയ രീതിയിലാവും ഇനി ലഭ്യമാവുക. 10 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 9 ദിവസം, 20 രൂപയ്ക്കു റീചാര്‍ജ് ചെയ്യുമ്പോള്‍ 18 ദിവസം എന്ന കണക്കില്‍ പരമാവധി 180 ദിവസം വരെ കാലാവധി നീട്ടി ലഭിക്കും.
(കടപ്പാട്: മനോരമ)
 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.