ചെറുവത്തൂര്‍: കടന്നല്‍ക്കുത്തേറ്റയാള്‍ മരിച്ചു. കൊടക്കാട് വേങ്ങാപ്പാറയിലെ കെ. നാരായണന്‍ നായര്‍ (57) ആണ് മരിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ വീട്ടില്‍ നിന്നു കടയിലേക്കു പോകുമ്പോള്‍ കൊടക്കാട് കെഎംവിഎച്ച്എസ് സ്‌കൂളിനു സമീപം കടന്നലിന്റെ കുത്തേല്‍ക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ഭാര്യ: നളിനി. മക്കള്‍: രതീഷ്, രജനി. മരുമക്കള്‍: അമൃത, സന്തോഷ്. സഹോദരങ്ങള്‍: ലക്ഷ്മി, സീത, വിജയന്‍, വല്‍സല.


No comments:
Post a Comment