കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ അത്‌ലററിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗതയേറിയ ഓട്ടക്കാരനുളള കിരീടം ചൂടിയ മടിക്കൈയിലെ ജ്യോതിപ്രസാദ് ഓടിക്കയറിയത് ദുരിതങ്ങളുടെ ട്രാക്കിലൂടെ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കാസര്‍കോട് നായന്‍മാര്‍മൂല ടി.ഐ.എച്ച്.എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ താമസക്കാരനുമാണ് ജ്യോതിപ്രസാദ്.
കാസര്‍കോട് നഗരസഭ സ്റ്റേഡിയത്തിലെ ട്രാക്കില്‍ പരിശീലനം നടത്തിയാണ് ഈ മിടുക്കന്‍ സ്‌കൂള്‍ മീററിലെ വേഗതയേറിയ കായിക താരമെന്ന ബഹുമതി നേടിയത്.
മടിക്കൈ ആലമ്പാടി മൊരാങ്കലത്തെ ടാപ്പിംങ്ങ് തൊഴിലാളി രാജന്റെയും പാര്‍വ്വതിയുടെയും മകനാണ്. സ്വന്തമായി വീടില്ലാത്തതിനാല്‍ വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.
കോഴിക്കോട് നിന്നും എട്ട് വര്‍ഷം മുമ്പാണ് ജ്യോതിയുടെ കുടുംബം മടിക്കൈയിലെത്തിയത്. ജ്യോതിയുടെ കായിക മികവ് ശ്രദ്ധയില്‍പ്പെട്ട ആലമ്പാടി എ.വി കുഞ്ഞമ്പു സ്മാരക ക്ലബ്ബ് പ്രവര്‍ത്തകര്‍ അകമഴിഞ്ഞ പ്രോത്സാഹനവും സഹായവും നല്‍കി. നിര്‍ധന കുടുംബമായതിനാല്‍ കൂടുതല്‍ പരിശീലനത്തിനായാണ് കാസര്‍കോട്ടെ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ ചേര്‍ന്നത്.

കഴിഞ്ഞ തവണ നൂറുമീറററിന്റെ ഫൈനലില്‍ ഏഴാമതായാണ് ഫിനിഷ് ചെയ്തത്.
കോച്ച് സുഭാഷിനു കീഴില്‍ കഠിന പരിശീലനം നേടിയാണ് ഇക്കുറി സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനെത്തിയത്.
കോച്ച് സുഭാഷിനു കീഴില്‍ കഠിന പരിശീലനം നേടിയാണ് ഇക്കുറി സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനെത്തിയത്.
വിജയവാഡയില്‍ നടന്ന ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 18 വയസ്സിന് താഴെയുളളവരുടെ 200 മീററര്‍ ഓട്ടത്തില്‍ വെങ്കലവും ഹൈദരാബാദില്‍ ദക്ഷിണ മേഖല ദേശീയ അത്‌ലററിക് ചാമ്പ്യന്‍ഷിപ്പില്‍ 18 വയസ്സിനു താളെയുളളവരുടെ ഓട്ട മത്സരത്തിലും റിലേയിലും വെളളി മെഡലും നേടിയിരുന്നു.

No comments:
Post a Comment