Latest News

ഗ്രാമീണ സൂപ്പര്‍ മാര്‍ക്കററിന്റെ മറവില്‍ തൃശൂരിലും വന്‍ തട്ടിപ്പ്; സാമ്പത്തിക കുറ്റാന്വേഷണ സംഘം കാസര്‍കോട്ടെത്തി

കാസര്‍കോട്: ബദിയഡുക്ക ടൗണ്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഗ്രാമീണ ഗ്ലോബല്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പാലക്കാട് ക്രൈം ബ്രാഞ്ച് വിജിലന്‍സ് സാമ്പത്തിക കുറ്റാന്വേഷണ സംഘം ബദിയഡുക്കയിലെത്തി.

തൃശൂര്‍ മുറ്റിച്ചൂര്‍ കേന്ദ്രമായി ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷോറൂം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് വാഗ്ദാനങ്ങള്‍ നല്‍കി ഇരുനൂറ് പേരില്‍ നിന്ന് 15,000 രൂപ വീതം ഓഹരി തുക വാങ്ങുകയും ഇത്തരത്തില്‍ തൃശൂര്‍ മറ്റൊരിടത്ത് നിന്ന് 16ലക്ഷം വാങ്ങി തട്ടിപ്പു നടത്തിയെന്നും മൊത്തം 46 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിന്റെ അന്വേഷണത്തിനാണ് വിജിലന്‍സ് സംഘമെത്തിയത്.

ഷോറൂം തുറക്കുമെന്ന് പറഞ്ഞതല്ലാതെ ഷോറൂം തുറക്കുകയോ ഓഹരി തുക തിരിച്ചു നല്‍കുകയോ ചെയ്തില്ലെന്നു കാണിച്ച് വഞ്ചനക്കിരയായവര്‍ ബദിയഡുക്ക സ്വദേശികളായ രാജേഷ് ആള്‍വ, വിനയ, ആര്‍.റൈ, പാണ്ഡുരംഗ ഭട്ട്, ബിജു വര്‍ഗീസ് എന്നിവര്‍ക്കെതിരേ പാലക്കാട് ക്രൈംബ്രാഞ്ചില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നുവെന്നും വിജിലന്‍സ് സംഘം അറിയിച്ചു.

എന്നാല്‍ ബദിയഡുക്കയില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണെ്ടത്താനായില്ലെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നും ക്രൈംബ്രാഞ്ച് സിഐ ടി.ആര്‍. ജയരാമന്‍ പറഞ്ഞു.

സംഘത്തില്‍ എസ്‌ഐമാരായ ഒ. സുലൈമാന്‍, എ. രാധാകൃഷ്ണന്‍, വി. രാമദാസന്‍ എന്നിവരുമുണ്ടായിരുന്നു. അതേസമയം രാജേഷ് ആള്‍വയുടെ നേതൃത്വത്തില്‍ കര്‍ണാടകയിലെ മൈസൂര്‍ നഞ്ചന്‍കോടില്‍ പലരില്‍ നിന്നും ഓഹരി പിരിച്ച് ജി സൂപ്പര്‍ മാര്‍ക്ക് പ്രവര്‍ത്തിക്കുന്നതായി സംഘത്തിന് സൂചന ലഭിച്ചു.

കാസര്‍കോട് ജില്ലയില്‍ നൂറുകണക്കിന് ആളുകളില്‍ നിന്നായി ഗ്രാമീണ സൂപ്പര്‍ മാര്‍ക്കററിന്റെ പേരില്‍ കോടികള്‍ തട്ടിയ സംഘത്തിന്റെ കെണിയില്‍പ്പെട്ട നിരവധി പേര്‍ പരാതിയുമായി രംഗത്ത് വന്നിരുന്നു.

ഈ കേസിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടയിലാണ് പാലക്കാട് ക്രൈം ബ്രാഞ്ച് വിജിലന്‍സ് സാമ്പത്തിക കുറ്റാന്വേഷണ സംഘം കാസര്‍കോട്ടെത്തിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.