Latest News

നാദാപുരം പീഡനം: അറസ്റ്റിലായവര്‍ക്കു ജാമ്യം

കോഴിക്കോട്: എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായവര്‍ക്കു ജാമ്യം. തലശേരി എരഞ്ഞോളി പവിത്രം വീട്ടില്‍ ഷംസുദ്ദീന്‍ (19), കണ്ണൂര്‍ ചെറുപറമ്പ് കുണ്ടാഞ്ചേരിന്റവിട മുബഷീര്‍ (20) എന്നിവര്‍ക്കാണു ജില്ലാ സെഷന്‍സ് കോടതി ജഡ്ജി രമേഷ് ബായ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. എം. അശോകന്‍ ഹാജരായി.

ഒക്ടോബര്‍ 30ന് ഉച്ചഭക്ഷണത്തിനുശഷം ടോയ്‌ലറ്റില്‍ പോകുകയായിരുന്ന കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി പാചകത്തൊഴിലാളികളുടെ മുറിയില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. നവംബര്‍ പത്തിനാണ് വളയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നാദാപുരം സിഐ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂളിനോടനുബന്ധിച്ച ഹോസ്റ്റലില്‍ താമസിച്ചു മതപഠനം നടത്തുകയായിരുന്ന ഷംസുദ്ദീനെയും മുബഷീറിനെയും അറസ്റ്റു ചെയ്തത്.

ക്രൈംബ്രാഞ്ചിനു കൈമാറിയ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.