കാസര്‍കോട്: ചൊവ്വാഴ്ച ഉച്ചക്ക് ചട്ടഞ്ചാലില്‍ പൊലീസുകാരെ കയ്യേറ്റം ചെയ്യുകയും പൊലീസ് വാഹനം കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ 200 പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
ഫ്ളൈയിംഗ് സ്ക്വാഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കാസര്‍കോട് ട്രാഫിക് യൂണിറ്റിലെ എ.എസ്.ഐ. പവിത്രന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി. ബൈക്കുകളിലെത്തിയ ഇരുന്നൂറോളം വരുന്ന സംഘം കല്ല്, വടി എന്നിവ കൊണ്ട് ദേഹോപദ്രവം ഏല്‍പ്പിക്കുകയും പൊലീസ് വാഹനം കല്ലെറിഞ്ഞ് തകര്‍ക്കുകയും പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment