Latest News

ആബിദ് വധം: കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും: മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: ആബിദ് വധത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിതാവ് മുഹമ്മദ് കുഞ്ഞിയും ബന്ധു അഷ്‌റഫ്, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി എച്ച് മുനീര്‍, ഖാദര്‍ അറഫ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ കണ്ടു നിവേദനം സമര്‍പിച്ചു. എസ്.പിയെ വിളിച്ച് കേസിന്റെ പുരോഗതി അന്വേഷിച്ചറിഞ്ഞ മുഖ്യമന്ത്രി വേണമെങ്കില്‍ സ്‌പെഷ്യല്‍ ടീമിനെ ഏല്‍പിക്കാമെന്ന് ബന്ധുക്കളെ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ട് വെച്ചാണ് നിവേദനം കൈമാറിയത്. മില്‍മ കാസര്‍കോട് ഡയറിയുടെ മാവുങ്കാലിലെ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി.

പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കേസ് അന്വേഷണം നേരായ രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി അവരെ അറിയിച്ചു. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതു വരെയുള്ള അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മിക്ക കൊലപാതക കേസുകളിലും പ്രതികള്‍ നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷപ്പെടുന്ന കാഴ്ചയാണ് കാണുന്നതെന്നും ആബിദ് വധക്കേസില്‍ അങ്ങനെയുണ്ടാകാന്‍ പാടില്ലെന്നും നിവേദക സംഘം മുഖ്യമന്ത്രിയോട് പറഞ്ഞു. കേസന്വേഷണം തികച്ചും കുറ്റമറ്റ രീതിയില്‍ നടത്തി മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.