Latest News

ഭര്‍തൃമതി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ഭര്‍തൃമതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍കാവിലെ പരേതനായ രാഘവന്റെയും രാധയുടെയും മകളും പടന്നക്കാട്ടെ ഗള്‍ഫുകാരനായ നാരായണന്റെ ഭാര്യയുമായ സുജലയെയാണ് (26) ഞായറാഴ്ച വൈകുന്നേരം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പടന്നക്കാട്ടെ ഭര്‍തൃവീട്ടില്‍ നിന്ന് മുത്തപ്പനാര്‍കാവിലെ വീട്ടിലെത്തിയ സുജല ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു.ഏറെ നേരം വിളിച്ചിട്ടും യുവതി വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് സുജലയെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

രണ്ട് വയസ്സുള്ള അക്ഷയ് ഏക മകനാണ്. സഹോദരങ്ങള്‍: സുനിത, രാഗേഷ്. ഹൊസ്ദുര്‍ഗ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.