കാഞ്ഞങ്ങാട് : മീനാപ്പീസ് കടപ്പുറത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവിന്റെ മോട്ടോര്‍ ബൈക്ക് കത്തിച്ചു. ഗള്‍ഫിലുള്ള യൂത്ത് ലീഗ് മുന്‍വാര്‍ഡ് കമ്മിറ്റി സെക്രട്ടറി ടി കെ റഹീമിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 10 ബി 1961 നമ്പര്‍ പള്‍സര്‍ മോട്ടോര്‍ ബൈക്കാണ് കത്തി നളിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വീടിന്റെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തള്ളിമാറ്റി വീടിന് നൂറ് മീറ്റര്‍ അകലെ റോഡരികിലെ കുറ്റിക്കാട്ടില്‍ തള്ളിതീയിടുകയായിരുന്നു. റഹീമിന്റെ സഹോദരന്‍ റഹീസാണ് ഈ ബൈക്ക് സ്ഥിരമായി ഉപയോഗിച്ചു വരുന്നത്.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയില്‍ മീനാപ്പീസ് കടപ്പുറത്ത് രണ്ട് ഇലക്ട്രിക്ക് തൂണുകളില്‍ ഡിസംബര്‍ 6 ന്റെ ബാബറി മസ്ജിദ് ദിനത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു സംഘടനയുടെ പേരില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് മോട്ടോര്‍ ബൈക്ക് അഗ്നിക്കിരയായത്.
നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനം ഇല്ലാതാക്കാന്‍ ഉള്ള ചിലരുടെ ബോധപൂര്‍വ്വമായ നീക്കമാണ് തീവെപ്പിനു പിന്നിലെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ കെ ബിജുലാലും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മീനാപ്പീസ് കടപ്പുറത്തും പരിസരത്തും പോലീസ് പട്രോളിംഗ് ശക്തമാക്കി. പിക്കറ്റും പോലീസ് ഏര്‍പ്പെടുത്തി.
No comments:
Post a Comment