Latest News

സുരേന്ദ്രന്‍ നീലേശ്വരം അവാര്‍ഡ് നാരായണന്‍ കാവുമ്പായിക്ക്

കാസര്‍കോട്: ഏഷ്യാനെറ്റ് ലേഖകനായിരുന്ന സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ പേരിലുള്ള ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡിന് കാവുമ്പായി നാരായണനും സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ സഹോദരനും പ്രശസ്ത ഫോട്ടോ ഗ്രാഫറും മാധ്യമ പ്രവര്‍ത്തകനുമായ ശെല്‍വരാജ് കയ്യൂരിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫി അവാര്‍ഡിന് ബി മുരളീകൃഷ്ണനും അര്‍ഹരായി. 

ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റിലെ ചീഫ് എഡിറ്ററാണ് നാരായണന്‍ കാവുമ്പായി. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡോ. എ എം ശ്രീധരന്‍, മാങ്ങാട് രത്‌നാകരന്‍ എന്നിവരടങ്ങിയ ജൂറിയാണ് മാധ്യമ അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
പ്രഫ. എം എ റഹ്മാന്‍, ബാബു കാമ്പ്രത്ത്, വി വി പ്രഭാകരന്‍ എന്നിവരടങ്ങിയ ജൂറിയാണ് ഫോട്ടോഗ്രാഫി അവാര്‍ഡ് പരിഗണിച്ചത്. പത്തായിരം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. 

അവാര്‍ഡുകള്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ 22 ന് നാല് മണിക്ക് നീലേശ്വരത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് വിതരണം ചെയ്യുമെന്ന് സ്മാരക സമിതി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, ജനറല്‍ സെക്രട്ടറി പി വിജയകുമാര്‍, സെക്രട്ടറി സേതുബങ്കളം, ജൂറിയംഗം ഡോ. എ എം ശ്രീധരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.