കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയും മീനാപ്പീസ് കടപ്പുറത്തെ മത്സ്യബന്ധന തൊഴിലാളി സുരേഷിന്റെയും മിനിയുടെയും മകനായ അഭിലാഷ് എന്ന പതിനഞ്ചുകാരനെ കുശാല്‍ നഗര്‍ പോളിടെക്‌നിക്ക് ക്യാമ്പസിലെ വെള്ളക്കെട്ടില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിനായി കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെത്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗത്തിലെ ഡി വൈ എസ് പി കെ വി സന്തോഷ്, എസ് ഐ മുരളീധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ ബിനോയി, എം ഉണ്ണിക്കൃഷ്ണന്‍ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് അന്വേഷണത്തിനെത്തിയത്.
സംഘം സംഭവം നടന്ന കുശാല്‍നഗറിലെത്തി അഭിലാഷിന്റെ മൃതദേഹം കാണപ്പെട്ട വെള്ളക്കെട്ടും പരിസരവും പരിശോധിച്ചു. പരിശോധന ഏറെ നേരം നീണ്ടു നിന്നു. സ്ഥല പരിശോധനക്ക് ശേഷം അവിടെ വെച്ച് തന്നെ ലോക്കല്‍ പോലീസ് ഇതിന് മുമ്പ് നടത്തിയ അന്വേഷണ രേഖകള്‍ ക്രൈംബ്രാഞ്ച് സംഘം വിശകലനം ചെയ്തു.
വെള്ളക്കെട്ടും പരിസരവും പരിശോധിച്ച ശേഷം ഡി വൈ എസ് പിയും സംഘവും സമീപത്തെ വീടുകളില്‍ ചെന്ന് വിവരങ്ങള്‍ ആരാഞ്ഞു. സ്ഥലത്ത് തടിച്ച് കൂടിയ പ്രദേശവാസികളുമായി സംഘം വിശദമായി സംസാരിച്ചു. പോളിടെക്‌നിക് ക്യാമ്പസിലെ അന്വേഷണത്തിനും പരിശോധനക്കും ശേഷം ഡി വൈ എസ് പിയും സംഘവും അഭിലാഷിന്റെ മീനാപ്പീസ് കടപ്പുറത്തെ വീട്ടിലേക്ക് ചെന്നു.
അഭിലാഷിന്റെ മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും അഭിലാഷിനെ കുറിച്ചും സംഭവത്തെ കുറിച്ചും വിവരങ്ങള്‍ തിരക്കി. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടയുടന്‍ ലോക്കല്‍ പോലീസ് കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ മൃഗീയമായി കൊലപ്പെടുത്തിയ കേസിന്റെയും മടിക്കേരി അയ്യങ്കേരിയിലെ മൊയ്തു-ആയിഷ ദമ്പതികളുടെ മകള്‍ സഫിയ എന്ന പതിനാലുകരിയെ ഗോവയിലെ ഫ്‌ളാറ്റില്‍ കൊലപ്പെടുത്തിയ ശേഷം കനാലില്‍ കുഴിച്ചുമൂടിയ കേസിന്റെ അന്വേഷണവും പ്രമാദമായ കതിരൂരിലെ ആര്‍ എസ് എസ് നേതാവ് മനോജിന്റെ കൊലപാതകത്തിന്റെയും മടിക്കൈ കൂലോം റോഡിലെ ഗള്‍ഫുകാരന്‍ രാജേന്ദ്രന്റെ ഭാര്യ ജിഷയെ വീട്ടുവേലക്കാരനായ അന്യ സംസ്ഥാന യുവാവ് കുത്തിക്കൊലപ്പെടുത്തിയ കേസിന്റെയും അന്വേഷണത്തിന് സന്തോഷിനെ ചുമതലപ്പെടുത്തിയിരുന്നു.
അഭിലാഷിനെ വെള്ളക്കെട്ടില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായി പരവനടുക്കം ജുവൈനല്‍ ഹോമില്‍ റിമാന്റില്‍ കഴിയുന്ന രണ്ട് സഹപാഠികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങുന്നുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ അഭിലാഷിന്റെ കൊലപാതകത്തിന് പിന്നില്‍ ഏതെങ്കിലും രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് വെളിച്ചത്ത് വരുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.


No comments:
Post a Comment