വെള്ളരിക്കുണ്ട്: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ ചന്തുവിന്റെ മകന്‍ കെ സി ചന്ദ്രനെയാണ് (32) വെള്ളരിക്കുണ്ട് എസ്‌ഐ കെ വി ഗംഗാധരന്‍ അറസ്റ്റ് ചെയ്തത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കഴിഞ്ഞ ദിവസം നാട്ടക്കല്ല് വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ചൊവ്വാഴ്ച രാവിലെ വെള്ളരിക്കുണ്ട് ടൗണില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ചന്ദ്രനെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത് ചന്ദ്രനാണെന്ന് വ്യക്തമായത്.
ചൊവ്വാഴ്ച രാവിലെ വെള്ളരിക്കുണ്ട് ടൗണില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ചന്ദ്രനെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത് ചന്ദ്രനാണെന്ന് വ്യക്തമായത്.
നേരത്തെ അക്രമ-കവര്‍ച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് ചന്ദ്രനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു.
No comments:
Post a Comment