തൃശൂര്‍: വെങ്കിടങ്ങ് പഞ്ചായത്ത് ഓഫിസിനു മുന്നിലുണ്ടായ ബൈക്ക് അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് ഇടിച്ചു തെറിപ്പിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്കു ഗുരുതര പരുക്ക്. വെങ്കിടങ്ങ് സ്വദേശികളായ പുതുവീട്ടില്‍ മുഹമ്മദിന്റെ മകന്‍ സല്‍മാന്‍ (18), പുതിയ വീട്ടില്‍ അബ്ദുല്ലയുടെ മകന്‍ അനസ് (18) എന്നിവരാണു മരിച്ചത്.
സല്‍മാന്‍ വെന്മേനാട് എംഎഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. അനസ് തൃശൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി വിദ്യാര്‍ഥിയും. കാഞ്ഞാണി ഭാരതീയ വിദ്യാഭവനിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി വെങ്കിടങ്ങ് അമ്മായത്ത് സുധീഷിന്റെ മകന്‍ നിവേദിനെ (11) ഗുരുതര പരുക്കുകളോടെ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ടു നാലരയോടെയായിരുന്നു അപകടം. സ്‌കൂള്‍ വാനില്‍നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുകയായിരുന്ന നിവേദിനെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് സമീപത്തെ ട്രാന്‍സ്‌ഫോമറില്‍ ഇടിച്ചു വീണു. പരുക്കേറ്റ ബൈക്ക് യാത്രികരായ സല്‍മാനെയും അനസിനെയും നാട്ടുകാര്‍ ഒളരി മദര്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ എത്തിച്ച ഉടന്‍ സല്‍മാനും ഏതാനും മണിക്കൂറിനുള്ളില്‍ അനസും മരിക്കുകയായിരുന്നു.

സുബൈദയാണു സല്‍മാന്റെ മാതാവ്. സഹോദരങ്ങള്‍: ഷെറീന, ഷെഹാന, ഷംഫിന, ഷാഹിന. സഫിയയാണ് അനസിന്റെ മാതാവ്. സഹോദരങ്ങള്‍: അഭീഷ് (മൊബൈല്‍ ഹൗസ്, വെങ്കിടങ്ങ്), ആസിഫ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment