കൊയിലാണ്ടി: പാളത്തിനരികിലൂടെ കൈക്കുഞ്ഞുമായി നടന്നുപോകുകയായിരുന്ന യുവതി ട്രെയിന്‍ തട്ടി മരിച്ചു; ഒന്നര വയസ്സുകാരി മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പെരുവട്ടൂര്‍ വരൂണ്ട പ്രമോദിന്റെ ഭാര്യ വസന്ത (42) ആണ് മരിച്ചത്. മകള്‍ നിവേദിത അമ്മയുടെ കയ്യില്‍നിന്നു തെറിച്ചുവീണ് രക്ഷപ്പെടുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് ബപ്പന്‍കാടിനു സമീപമായിരുന്നു അപകടം. അയല്‍വാസിയുടെ ബന്ധുവിന്റെ മരണവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്നു യുവതി. കൂടെ ബന്ധുക്കളായ മൂന്നു സ്ത്രീകളും ഉണ്ടായിരുന്നു. പാളത്തോടു ചേര്‍ന്നായിരുന്നു ഇവര്‍ നടന്നത്. ട്രെയിന്‍ വന്നപ്പോള്‍ മാറിനില്‍ക്കാന്‍ കഴിയാതെ വസന്ത തട്ടിവീഴുകയായിരുന്നു.
പരേതനായ ഗോപാലന്‍ നായരുടെയും കല്യാണി അമ്മയുടെയും മകളാണ്. സഹോദരങ്ങള്‍: ശശി, രാമകൃഷ്ണന്‍, സരോജിനി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment