തൊടുപുഴ: ഫോട്ടോ എടുക്കുന്നതിനിടെ ശരീരത്തില്‍ സ്പര്‍ശിച്ചതിനു തമിഴ് നടി അധ്യാപകരുടെ കരണത്തടിച്ചു. ഷൂട്ടിങ് സെറ്റിലുള്ളവര്‍ എതിര്‍പ്പുമായി എത്തിയതോടെ അധ്യാപകരെ വാഗമണ്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു താക്കീതുചെയ്തശേഷം വിട്ടയച്ചു. മദ്യപിച്ചു ബഹളമുണ്ടാക്കിയതിന്റെ പേരില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു.
വാഗമണ്‍ മൊട്ടക്കുന്നില്‍ വെളളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. കൊല്ലം ജില്ലയിലെ സ്കൂളില്‍നിന്നു വിനോദയാത്ര പുറപ്പെട്ട സംഘത്തിലെ അംഗങ്ങളായിരുന്നു അധ്യാപകര്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വാഗമണ്‍ മൊട്ടക്കുന്നില്‍ വെളളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. കൊല്ലം ജില്ലയിലെ സ്കൂളില്‍നിന്നു വിനോദയാത്ര പുറപ്പെട്ട സംഘത്തിലെ അംഗങ്ങളായിരുന്നു അധ്യാപകര്‍.
വാഗമണ്ണിലെത്തിയ സംഘം ഇവിടെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലെത്തി. ഈ സമയം നൃത്തരംഗം ചിത്രീകരിക്കുകയായിരുന്നു. ചിത്രമെടുക്കണമെന്നു സംഘത്തിലെ അധ്യാപകര്‍ ആവശ്യപ്പെട്ടപ്പോള്‍ നടി സമ്മതിച്ചു. ഇതിനിടെയായിരുന്നു അധ്യാപകരില്‍ ചിലര്‍ ശരീരത്തില്‍ സ്പര്ശിച്ചെന്നാരോപിച്ചു നടി കരണത്തടിച്ചത്. പ്രശ്നമുണ്ടാക്കിയ അധ്യാപകര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
No comments:
Post a Comment