Latest News

ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

ചേര്‍ത്തല: ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കുടിയാംശേരില്‍ സീന (മേരി-36) ആണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കടവുങ്കല്‍ സെബാസ്റ്റിയനെ (40) അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെയാണു സംഭവമെന്നു പൊലീസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി പിണക്കത്തിലായിരുന്ന ഇവര്‍ അവരവരുടെ വീടുകളിലാണു താമസിച്ചിരുന്നത്. രാവിലെ സീന സെബാസ്റ്റിയന്റെ വീട്ടിലെത്തുകയും അവിടെ താമസിക്കുമെന്നു പറയുകയും ചെയ്തത്രെ. തുടര്‍ന്നു വഴക്കായി. അതിനിടെ ബലമായി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്നു സെബാസ്റ്റിയന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. 

കൊലയുടെ വിവരം സെബാസ്റ്റിയന്‍ തന്നെ പൊലീസ് സ്‌റ്റേഷനിലേക്കു വിളിച്ചു പറയുകയായിരുന്നു. മല്‍സ്യത്തൊഴിലാളിയാണു സെബാസ്റ്റിയന്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.