ആറ്റിങ്ങല്‍: വിവാഹത്തലേന്നു കുഴഞ്ഞുവീണ പ്രതിശ്രുത വരന്‍ മുഹൂര്‍ത്ത സമയത്ത് ആശുപത്രിയില്‍ മരിച്ചു. മുദാക്കല്‍ പൂവണത്തുംമൂട് കോടാലിക്കോണം സജു നിവാസില്‍ സുഗതന്‍-ചന്ദ്രിക ദമ്പതികളുടെ ഏകമകന്‍ സജു (34)വിനാണു ദാരുണാന്ത്യം.
ബിജെപി ചിറയിന്‍കീഴ് നിയോജകമണ്ഡലം ട്രഷറര്‍ ആയിരുന്നു. സജുവും കൊടുവഴന്നൂര്‍ പൊയ്കക്കട സ്വദേശിനിയുമായുള്ള വിവാഹം ഞായറാഴ്ച 12.15നും 12.45നുമിടയ്ക്കു വലിയവിള ദേവീക്ഷേത്ര സന്നിധിയില്‍ നടക്കേണ്ടതായിരുന്നു. 12.15നു സജു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. കടുത്ത മഞ്ഞപ്പിത്തമുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സജുവിനു മുന്‍പു ഹൃദ്രോഗബാധയും ഉണ്ടായിട്ടുണ്ട്.
സുഹൃത്തുമായി ചേര്‍ന്നു വാങ്ങിയ ടിപ്പറില്‍ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു. ആറു മാസം മുന്‍പായിരുന്നു വിവാഹനിശ്ചയം. വിവാഹത്തലേന്ന് ഉച്ചയ്ക്കു മൂന്നിനാണു സജു കുഴഞ്ഞുവീണത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നു വിവാഹം മാറ്റിവച്ചിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബിജെപി ചിറയിന്‍കീഴ് നിയോജകമണ്ഡലം ട്രഷറര്‍ ആയിരുന്നു. സജുവും കൊടുവഴന്നൂര്‍ പൊയ്കക്കട സ്വദേശിനിയുമായുള്ള വിവാഹം ഞായറാഴ്ച 12.15നും 12.45നുമിടയ്ക്കു വലിയവിള ദേവീക്ഷേത്ര സന്നിധിയില്‍ നടക്കേണ്ടതായിരുന്നു. 12.15നു സജു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. കടുത്ത മഞ്ഞപ്പിത്തമുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സജുവിനു മുന്‍പു ഹൃദ്രോഗബാധയും ഉണ്ടായിട്ടുണ്ട്.
സുഹൃത്തുമായി ചേര്‍ന്നു വാങ്ങിയ ടിപ്പറില്‍ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു. ആറു മാസം മുന്‍പായിരുന്നു വിവാഹനിശ്ചയം. വിവാഹത്തലേന്ന് ഉച്ചയ്ക്കു മൂന്നിനാണു സജു കുഴഞ്ഞുവീണത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നു വിവാഹം മാറ്റിവച്ചിരുന്നു.
No comments:
Post a Comment