കേസ് രജിസ്റ്റര്‍ ചെയ്ത വളയം പോലിസ് സ്‌റ്റേഷനിലെത്തി രേഖകള്‍ പരിശോധിച്ചു. ക്രൈംബ്രാഞ്ച് എസ്.പി. എന്‍ രാമചന്ദ്രന്‍,ഡിവൈ.എസ്.പി. മോഹനചന്ദ്രന്‍, സി.ഐ. കീര്‍ത്തിബാബു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വിട്ട ആഭ്യന്തര വകുപ്പിന്റെ നടപടി കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ നിരപരാധികളാണെന്നും മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റ് തുടക്കത്തിലേ രംഗത്തുവന്നിരുന്നു.
No comments:
Post a Comment