Latest News

മൈസൂരില്‍ കാര്‍ മരത്തിലിടിച്ച് ഉമ്മയും മകനും മരിച്ചു

കണ്ണൂര്‍: ബെംഗളൂരുവില്‍നിന്നു കൂത്തുപറമ്പിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാര്‍ മൈസുരുവില്‍ മരത്തിലിടിച്ച് ഉമ്മയും മകനും മരിച്ചു. രണ്ടുപേര്‍ക്കു പരുക്കേറ്റു. തരുവണത്തെരു കൂമുള്ളതില്‍ അഫ്‌സത്ത്(28), ഏക മകന്‍ മുഹമ്മദ് ഫൈസാന്‍(പത്ത്) എന്നിവരാണു മരിച്ചത്.

കാര്‍ ഓടിച്ചിരുന്ന അഫ്‌സത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് അലിയെ(35) പരുക്കുകളോടെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും സാരമായി പരുക്കേറ്റ അഫ്‌സത്തിന്റെ മാതാവ് ആയിഷയെ(60) മൈസുരുവില്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെ മൈസുരുവിലായിരുന്നു അപകടം. കൂത്തുപറമ്പ് മെരുവമ്പായില്‍ അഫ്‌സത്തിന്റെ സഹോദരീപുത്രിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരികയായിരുന്നു ഇവര്‍. കൗലത്ത്, ഉമ്മുല ഹൈറ, കുഞ്ഞലു, സാബിറ, ഹൈറുന്നിസ, സുബൈര്‍, ദിറാര്‍, സാബിത്ത് എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.