തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) എംഎല്‍എ ഗണേഷ് കുമാറിനെ യുഡിഎഫില്‍ നിന്ന് ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തണം. യുഡിഎഫ് കക്ഷി നേതാക്കളുടെ അടിന്തരയോഗത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ യോഗം ചുമതലപ്പെടുത്തി.
ലീഗ് മന്ത്രിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചത് മുന്നണി മര്യാദകള്‍ ലംഘിച്ചാണെന്ന് യോഗം വിലയിരുത്തി. 15ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനം കൈക്കൊള്ളും.
ചൊവ്വാഴ്ച രാവിലെ നിയമസഭയിലാണ് പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫിസിനെതിരെ അഴിമതയാരോപണവുമായി മുന്‍മന്ത്രി ഗണേഷ്‌കുമാര്‍ രംഗത്തെത്തിയത്. പഴ്‌സനല്‍ സ്റ്റാഫിലെ മൂന്ന് പേര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്.
വകുപ്പില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് ഗണേഷ്‌കുമാര്‍ ആരോപിച്ചു. ആരോപണങ്ങള്‍ പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും തള്ളി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ലീഗ് മന്ത്രിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചത് മുന്നണി മര്യാദകള്‍ ലംഘിച്ചാണെന്ന് യോഗം വിലയിരുത്തി. 15ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനം കൈക്കൊള്ളും.
ചൊവ്വാഴ്ച രാവിലെ നിയമസഭയിലാണ് പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫിസിനെതിരെ അഴിമതയാരോപണവുമായി മുന്‍മന്ത്രി ഗണേഷ്‌കുമാര്‍ രംഗത്തെത്തിയത്. പഴ്‌സനല്‍ സ്റ്റാഫിലെ മൂന്ന് പേര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്.
വകുപ്പില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് ഗണേഷ്‌കുമാര്‍ ആരോപിച്ചു. ആരോപണങ്ങള്‍ പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും തള്ളി.
No comments:
Post a Comment