Latest News

മര്‍കസില്‍ തീര്‍ത്ഥാടകരുടെ സംസ്ഥാന സംഗമം

കോഴിക്കോട്: ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ മുന്നോടിയായി പാരന്റ്‌സ് ആന്റ് പില്‍ഗ്രിംസ് സംഗമം സംഘടിപ്പിച്ചു. മര്‍കസിന് കീഴില്‍ ഹജ്ജിനും ഉംറക്കും പോയവരുടെ സംഗമം ചൊവ്വ മര്‍കസ് ക്യാമ്പസില്‍ നടന്നു. 

മര്‍കസ് ശരീഅത്ത് കോളേജ്, ഹിഫഌ കോളേജുകളിലെ രക്ഷിതാക്കളുടെ പ്രത്യേക സംഗമവും ഇതോടൊപ്പം നടന്നു. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ അഹമ്മദ്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സി.മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സുലൈമാന്‍ മദനി ചുണ്ടേല്‍ പ്രസംഗിച്ചു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.