Latest News

ഗ്രീന്‍വുഡ്‌സ് കിന്റര്‍ഗാര്‍ഡന്‍ ഫെസ്റ്റ് നടി പാര്‍വ്വതി ഉദ്ഘാടനം ചെയ്തു

ഉദുമ: ഗ്രീന്‍വുഡ്‌സ് കിന്റര്‍ഗാര്‍ഡന്‍ ഫെസറ്റ് സംസ്‌കൃതി 2014 പ്രശസ്ത നടി പാര്‍വ്വതി ജയറാം ഉദ്ഘാടനം ചെയ്തു. ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ എം. രാമചന്ദ്രന്‍ അധ്യക്ഷം വഹിച്ചു.

കുട്ടികള്‍ അവരുടെ ആഗ്രഹങ്ങളെ ഉറച്ച ലക്ഷ്യബോധത്തോടെ പിന്തുടരണം. നമ്മുടെ രാജ്യത്തെയും അമ്മയെയും അച്ഛനെയും സ്‌നേഹിക്കാനും ബഹുമാനിക്കാനും ലളിതമായ ഭാഷയില്‍ നടി അഭ്യര്‍ത്ഥിച്ചു. നൃത്ത പഠനത്തില്‍ അരങ്ങേറ്റത്തിനുപോലും ആറുമാസം മുതല്‍ -ഒരു വര്‍ഷം വരെ സമയമെടുക്കുമ്പോള്‍ വെറും ഒരുമാസം കൊണ്ട് ഒരു ക്ലാസ്സിലെ കുട്ടികളെ ഒന്നടങ്കം സ്റ്റേജില്‍ എത്തിക്കുന്ന അധ്യാപികമാരുടെ കഴിവിനെ പ്രിന്‍സിപ്പാള്‍ എം. രാമചന്ദ്രന്‍ പ്രശംസിച്ചു.


കെ.ജി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജയലക്ഷ്മി ആനുവല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രീന്‍വുഡ്‌സ് ആനുവല്‍ ഡേ ആഘോഷമായ സംസ്‌കൃതിയുടെ രണ്ടാം ദിവസം 600ല്‍പരം കുട്ടികളാണ് വേദിയില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചത്. 

കെ.ജി. വിഭാഗ കായികമേളയിലെ ചാമ്പ്യന്മാര്‍ക്ക് പാര്‍വ്വതി ജയറാം ട്രോഫികള്‍ വിതരണം ചെയ്തു. കുട്ടിപ്പട്ടുറുമ്മാലിലൂടെ പ്രശസ്തമായ ഗ്രീന്‍വുഡ്‌സ് വിദ്യാര്‍ത്ഥിനി ആഷിക രാഘവനെ പി.ടി.എ.യുടെ നേതൃത്വത്തില്‍ ആദരിച്ചു. 

ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ വേണുഗോപാലന്‍ നായര്‍, പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കാസ്മിസ മദര്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി റഹീസ ഹസ്സന്‍, ശ്രീ ഫിന്‍സര്‍ അക്കര, ഐ.എസ്.സി. കോര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍, ഹെഡ്മിസ്ട്രസ് സരോജിനി ഭായ് തുങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അക്കാദമിക് സൂപ്പര്‍വൈസര്‍ ഷാജി എ സ്വാഗതവും കെ.ജി. ടീച്ചര്‍ സുജ ആര്‍ നന്ദിയും പ്രകാശിപ്പിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.