Latest News

ഓമനയുടെ വീട്ടിലെത്തിയ ആ വൃദ്ധ ആര്...?

ബളാല്‍: ബളാല്‍ ടൗണിന് സമീപത്തെ ഒരു വീട്ടില്‍ അ ത്ഭുതം സംഭവിച്ചു എന്ന വാര്‍ത്ത പരന്നതോടെ ബുധനാഴ്ച രാവിലെ മുതല്‍ വീട്ടിലേക്ക് ജനപ്രവാഹം.
ബളാലിലെ ഓമനാ കൃഷ്ണന്‍ കുട്ടിയുടെ വീട്ടിലേക്കാണ് ബുധനാഴ്ച രാവിലെ മുതല്‍ ജനപ്രവാഹം തുടങ്ങിയത്. കൂലിപ്പണിക്കാരിയായ ഓമനക്ക് കഴിഞ്ഞ ദിവസം അസുഖം പിടിപെട്ടു. ശരീരം മുഴുവന്‍ നീരും വേദനയുമായിരുന്നു അസുഖം. നീര് കുറയാന്‍ ബളാലില്‍ നിന്നും ഒരു കുഴമ്പ് വാങ്ങി ശരീരത്തില്‍ പുരട്ടിയെങ്കിലും ശമനമുണ്ടായില്ല. 

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ചട്ടയും മുണ്ടും ധരിച്ച ഒരു വൃദ്ധ ഓമനയുടെ വീട്ടിലെത്തി. വീട്ടിനുളളില്‍ കിടക്കുകയായിരുന്ന ഓമനയെ വൃദ്ധ പേരെടുത്ത് വിളിച്ചു. പുറത്തിറങ്ങിയ ഓമനയോട് മോള്‍ക്ക് അസുഖമാണ് അല്ലേയെന്ന് ചോദിച്ചു. ഓമന രോഗ വിവരങ്ങള്‍ വിശദീകരിച്ചു. ഇവിടെ കുഴമ്പോ തൈലമൊ എന്തെങ്കിലുമുണ്ടോയെന്ന് വൃദ്ധ ചോദിച്ചു. ഉടന്‍ ഓമന തലേന്ന് വാങ്ങിയ കുഴമ്പ് വൃദ്ധക്ക് നല്‍കി. മുറ്റത്ത് ഒരു കസേരയിട്ട് അതിലിരിക്കാന്‍ വൃദ്ധ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കസേരയിലിരുന്ന ഓമനയുടെ ശരീരത്തില്‍ വൃദ്ധ അരമണിക്കൂര്‍ സമയം കുഴമ്പ് പുരട്ടി. ഇതോടെ ഓമനയുടെ അസുഖം മാറുകയും ഉന്മേഷവതിയായി വീട്ടിനുള്ളിലേക്ക് കയറുകയും ചെയ്തു .

താന്‍ ഒരു നേര്‍ച്ചയുടെ ഭാഗമായി ഇറങ്ങിയതാണെന്ന് കുഴമ്പ് പുരട്ടുന്നതിനിടയില്‍ വൃദ്ധ വിശദീകരിച്ചിരുന്നു. വീട്ടിനുള്ളില്‍ സൂക്ഷിച്ചിട്ടുള്ള ചില്ലറ നാണയങ്ങള്‍ എടുത്ത് ഓമന പുറത്തിറങ്ങുമ്പോഴേക്കും വൃദ്ധ അപ്രത്യക്ഷയായി. ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ നോക്കെത്താത്ത ദൂരത്തില്‍ അപ്രത്യക്ഷയായ വൃദ്ധ ആരാണെന്ന് ഓമനക്കും ബളാലിലെ നാട്ടുകാര്‍ക്കും അറിയില്ല. 

പിറ്റേന്ന് തന്നെ നൂറ് മില്ലിയുടെ കാലിയായ കുഴമ്പ് കുപ്പിയില്‍ നിറയെ കുഴമ്പ് പ്രത്യക്ഷപ്പെട്ടു. കാലിക്കുപ്പിയില്‍ കുഴമ്പ് നിറഞ്ഞ വിവരമറിഞ്ഞ് പരിസരവാസികളെത്തി കുപ്പിയിലെ കുഴമ്പ് മറ്റൊരു കുപ്പിയിലേക്ക് പകര്‍ന്നുകൊണ്ടുപോയി. എന്നാല്‍ മണിക്കൂറുക ള്‍ക്കുള്ളില്‍ വീണ്ടും കുപ്പിയില്‍ അതേ ദ്രാവകം നിറഞ്ഞ് പുറത്തേക്ക് ഒഴുകിത്തുടങ്ങി. വീണ്ടും ആളുകളെത്തി ദ്രാവകം ഊറ്റിയെടുത്തെങ്കിലും വീണ്ടും കുപ്പി നിറയുകയാണ്. 

ഈ ദ്രാവകം പുരട്ടിയ ആളുകള്‍ക്കെല്ലാം രോഗസൗഖ്യം ഉണ്ടാകുന്നുണ്ടെന്നാണ് പറയുന്നത്. ഈ വാര്‍ത്ത പടര്‍ ന്നതോടെ ദൂര സ്ഥലങ്ങളില്‍ നിന്നു പോലും ജനങ്ങള്‍ ബളാലിലെ ഓമനയുടെ വീട്ടിലേക്ക് ഒഴുകുകയാണ്. ഹൈന്ദവ സമുദായത്തില്‍പ്പെട്ട ഓമന ഏതാനും നാളുകള്‍ക്ക് മുമ്പ് ക്രിസ്തു മതം സ്വീകരിച്ചിരുന്നു. പാവപ്പെട്ട കുടുംബത്തിന് ബളാല്‍ പള്ളി അധികൃതര്‍ നിര്‍മ്മിച്ചു നല്‍കിയ കൊച്ചു വീട്ടിലാണ് ഇപ്പോള്‍ താമസം.
വൃദ്ധ പ്രത്യക്ഷപ്പെട്ട ദിവസം രാവിലെ ബളാല്‍ പളളി വികാരി ഓമനയുടെ വീട്ടിലെത്തി രോഗ സൗഖ്യത്തിന് പ്രാര്‍ത്ഥന നടത്തിയിരുന്നു. കുപ്പിയില്‍ ദ്രാവകം നിറയുന്ന വിവരമറിഞ്ഞ് ഓമനയുടെ വീട്ടിലെത്തുന്ന ആളുകള്‍ വീട്ടിലെ ഒരു പാത്രത്തില്‍ പണം നിക്ഷേപിച്ച് തുടങ്ങിയിരുന്നു. ഇത് പള്ളി അധികൃതര്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ ഒരു പൈസ പോലും നല്‍കരുതെന്ന് പ ള്ളി അധികൃതര്‍ ഓമനയുടെ വീട്ടില്‍ ചെറിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.