അജാനൂര്‍: ഭര്‍തൃമതി വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. അടോട്ടെ സി പി എം പ്രാദേശിക നേതാവ് ബല്ലത്ത് വളപ്പില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ വേണുഗോപാലിന്റെ ഭാര്യ പ്രസീതയാണ് (35) വ്യാഴാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചത്. വീട്ടിനകത്ത് കുഴഞ്ഞു വീണ യുവതിയെ ഉടന്‍ വീട്ടുകാരും പരിസരവാസികളും അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഹൃദയ സംബന്ധമായഅസുഖത്തിന് ചികിത്സയിലായിരുന്നു. ഹൃദയ വാള്‍വ് തകരാറിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്റിയോപ്ലാസ്റ്ററിക്ക് യുവതിയെ വിധേയയാക്കിയിരുന്നു. വേണുഗോപാല്‍ ഷാര്‍ജയിലാണ്. ഈ ദമ്പതികള്‍ക്ക് ആനന്ദി എന്നു പേരുള്ള രണ്ടര വയസ്സുള്ള മകളുണ്ട്.
പത്തനംതിട്ട ജില്ലയിലെ കുഞ്ഞിമോന്റെയും എം ലളിതാമ്മയുടെയും മകളാണ് പ്രസീത. നേരത്തെ മാണിക്കോത്ത് വാണിയംപാറ റോഡിനടുത്ത് ഹോട്ടല്‍ വ്യാപാരം നടത്തിയിരുന്ന ഈ കുടുംബം പിന്നീട് അടോട്ടേക്ക് താമസം മാറുകയും വെള്ളിക്കോത്ത് ഇ കെ ഹോട്ടല്‍സ് എന്ന പേരില്‍ പുതിയ സ്ഥാപനം തുടങ്ങുകയും ചെയ്തു. ഹോട്ടല്‍ നടത്തിപ്പുകാരായ സതീശന്‍, വിനോദ് എന്നിവര്‍ സഹോദരങ്ങളാണ്.
No comments:
Post a Comment