ഉദുമ: ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ച ഉദുമ പാക്യാരയിലെ പരേതനായ പി എ മുഹമ്മദ്കുഞ്ഞി ദൈനബി ദമ്പതികളുടെ മകന് പി എം റഫീഖി (42)ന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാക്യര ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
മംഗലാപുരം വിമാനത്താവളം വഴിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഭാര്യ സമീറയും മക്കളായ അര്‍ഷാദും, അമലും അഹിലും ഭാര്യയുടെ സഹോദരങ്ങളും വെളളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെ കരിപ്പൂര്‍ വഴി നാട്ടിലെത്തിയിരുന്നു.
മൃതദേഹത്തോടൊപ്പം റഫീഖിന്റെ പിതൃസഹോദരന് ഹമീദ് ഹാജി, ബന്ധുക്കളായ ഷെബീര്‍ അതിഞ്ഞാല്‍, ഡോ. ഇംതിയാസ്, വര്‍ഷങ്ങളായി റഫീഖിന്റെ ഡ്രൈവറായിരുന്ന നൂറുദ്ദീന്‍ കണ്ണൂര്‍, പാര്‍ട്ണറായ യു.എ.ഇ പൗരന് എന്നിവര്‍ നാട്ടിലെത്തിയിരുന്നു.
ദേരയില്‍ ജനറല്‍ ട്രേഡിംഗ് സ്ഥാപനം നടത്തി വരികയായിരുന്ന റഫീഖ് ബുധനാഴ്ച രാത്രിയാണ് മരിച്ചത്. മുന്‍ മന്ത്രി സി ടി അഹമ്മദലി, മുന്‍ എന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന് തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment