കാസര്‍കോട് : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ താലൂക്ക് മുശാവറ പ്രസിഡണ്ടുമായ എന്‍ എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ചെമ്പരിക്ക (70) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം. ദക്ഷിണ കര്‍ണാടകയിലെ മഞനാടിയില്‍ മുദരിസായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കുറച്ചു ദിവസങ്ങളായി അസുഖ ബാധിതാനായി വിശ്രമത്തിലാണെങ്കിലും അധ്യാപന രംഗത്ത് കര്‍മ്മോല്‍സുകതയോടെ പ്രവര്‍ത്തിച്ചിരുന്നു. നാലപ്പാട് തറവാട്ടിലെ മമ്മുഞ്ഞി - ആസിയമ്മ ദമ്പതികളുടെ മകനാണ്.
മര്‍ഹും താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ ശിഷ്യനായിരുന്ന എന്‍ എം ഉസ്താദ് 1969 ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. ഉള്ളാള്‍, മംഗലാപുരം അശ്അരിയ്യ കോളേജ്, പുത്തിഗെ മുഹിമ്മാത്ത്, മാവിലാകടപ്പുറം, കിന്യ, ബെണ്ടിച്ചാല്‍, പള്ളിക്കര മുക്കൂട്, പൂച്ചക്കാട്, മഞ്ഞനാടി ജുമാ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളില്‍ ദീര്‍ഘകാലം മുദരിസായി സേവനം അനുഷ്ഠിച്ച അദ്ദേഹം ദേളി ജാമിഅ സഅദിയ്യ കമ്മറ്റിയംഗവും അവിടെ ക്ലാസ്സുകള്‍ക്കു നേതൃത്വവും വഹിച്ചിരുന്നു.
ദര്‍സ് രംഗത്ത് അമ്പത്താണ്ട് പൂര്‍ത്തിയാക്കിയ എന്‍ എം അബ്ദുറഹ്മാന്‍ മുസ്ലിയാരെ ശിഷ്യഗണങ്ങളുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ മഞ്ഞനാടിയില്‍ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. കര്‍മശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും നിപുണനായിരുന്ന അദ്ദേഹം തയ്യാറാക്കിയ നിസ്‌ക്കാര സമയ പട്ടികയാണ് നിരവധി മഹല്ലുകളില്‍ അവലംബമാക്കുന്നത്. നിരവധി പ്രഗല്‍ഭ പണ്ഡിതരുടെ ഗുരുനാഥനാണ്.
ആയിഷയാണ് ഭാര്യ. മക്കള്‍ : മുഹമ്മദ് സാലിം ദൂബൈ, പ്രഗല്‍ഭ മദ്ഹു ഗാനാലാപകന്‍ അബ്ദുശുക്കൂര്‍ ഇര്‍ഫാനി ചെമ്പരിക്ക, മുഹമ്മദ് ശാക്കിര്‍, മര്‍ഹും അബ്ദുസമ്മദ്, സുഹ്‌റാബി, മൈമൂന, മുഹ്‌സിന, മര്‍ഹും സുബൈദ, സുമയ്യ, സഹല.
ബശീര്‍ എരുതുംകടവ്, എസ് എസ് എഫ് മുന്‍ ജില്ല് പ്രസിഡണ്ട് മുനീര്‍ ബാഖവി തുരുത്തി, മുന്‍ താലൂക്ക് പ്രസിഡണ്ട് ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, മഹ്മൂദ് ലത്വീഫി പഴയകടപ്പുറം എന്നിവര്‍ മരുമക്കളാണ്.
എന്‍ എം അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ സമസ്ത പ്രസിഡന്‍് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്്, എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ അനുശോചിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment