അഹമ്മദാബാദ്: ആള്‍ദൈവം അശറാം ബാപ്പുവിനെതിരെ പീഡന കേസ് നല്‍കിയ യുവതിയെയും കുടുംബത്തെയും കാണാതായി. ആശ്രമത്തിലെ അന്തേവാസിയായിരുന്ന 33 കാരിയായ യുവതിയാണ് അശറാം ബാപ്പുവിനെതിരെ പീഡനത്തിന് കേസ് നല്‍കിയത്.
1997 മുതല്‍ 2006 വരെ ആശ്രമത്തിലെ അന്തേവാസിയായി കഴിഞ്ഞ സമയത്താണ് അശറാം ബാപ്പു പീഡിപ്പിച്ചതായി പറയുന്നത്. ഈ യുവതിയുടെ സഹോദരി ബാപ്പുവിന്റെ മകന്‍ നാരായണ സായിക്കെതിരായി പീഡനത്തിന് കേസ് നല്‍കിയിരുന്നു. യുവതിക്ക് ജീവന് ഭീഷണിയുണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ 14 മുതല്‍ ഇവരെ കാണാതായി. ബന്ധുക്കളുടെ വിവാഹത്തിനു പോകുകയാണ് അതിനാല്‍ സംരക്ഷണം ആവശ്യമില്ലെന്ന് ഇവര്‍ പോലീസിനോട് അറിയിച്ചിരുന്നു. കല്യാണത്തിനു പോയ കുടുംബം പിന്നീട് ഇവിടേക്ക് തിരിച്ചുവന്നില്ല. പോലീസിന്റെ അന്വേഷണത്തില്‍ കല്യാണ കഥ വ്യാജമാണെന്നും തെളിഞ്ഞു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment