തിരുവനന്തപുരം: പൂവാറില്‍ ക്രിസ്മസ് ആഘോഷത്തിനിടെ വള്ളം മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. ക്രിസ്മസ് ആഘോഷിക്കാന്‍ കടലില്‍ വള്ളത്തില്‍ പോയ സംഘത്തിലെ പത്താം കഌസുകാരിയാണ് വള്ളം മറിഞ്ഞ് മരിച്ചത്. പൂവാര്‍ എരിക്കലുവിള സ്വദേശി ലോറന്‍സ് – സുധ ദമ്പതികളുടെ മകള്‍ ജനിഫറാണ് (16) മരിച്ചത്.
സഹോദരി ആശക്കും ബന്ധുക്കള്‍ക്കുമൊപ്പം വ്യാഴാഴ്ച രാവിലെ ഉല്ലാസയാത്രക്ക് കടലിലേക്ക് പോയത്. കടലിലെ യാത്ര കഴിഞ്ഞ് മടങ്ങി കരയിലെത്താറായപ്പോഴായിരുന്നു വള്ളം തിരയില്‍പ്പെടുകയും വള്ളം തലക്കടിച്ച് ജനിഫറിന് ഗുരുതരമായി പരിക്കേയുചെയ്തത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ പാഞ്ഞെത്തി ജനിഫറിനെ ഉടന്‍ കരക്കെത്തിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഹോദരി ആശക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ലാത്തതിനാല്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി.പൂവാര്‍ ഗവ. ഹൈ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ : ജിത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment