Latest News

ആബിദിന് വധം: ഗൂഢാലോചന നടത്തിയ മൂന്നുപേര് അറസ്റ്റില്‌

കാസര്‍കോട്: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദി (22) നെ എം.ജി റോഡിലെ ഫര്‍ണിച്ചര്‍ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു കൂട്ടുപ്രതികളെ കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്ത് അറസ്റ്റ് ചെയ്തു.

ബീരന്ത്ബയലിലെ തേജസ് (19), പാറക്കട്ടയിലെ അഭിഷേക് (20), കുഡ്‌ലു പച്ചക്കാട്ടെ അക്ഷയ് റായ്‌ (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍. 14 ബി. 5519 നമ്പര്‍ ഹോണ്ട ഡിയോ സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയിലാണ്. കൊലയാളികള്‍ ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെത്താനുണ്ട്.

അറസ്റ്റിലായ റായിക്ക്‌ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുള്ളതായും മറ്റുള്ളവര്‍ കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്തു എന്ന നിഗമനത്തിലുമാണ് പോലീസ്. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.