റാഞ്ചി: ഝാര്‍ഖണ്ഡില്‍ രക്ഷപെടാന്‍ ശ്രമിച്ച അഞ്ച് വിചാരണ തടവുകാരെ ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു. കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ 17 തടവുകാര്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപെട്ട 12 പേര്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ദക്ഷിണ ഝാര്‍ഖണ്ഡിലെ ചായിബാസ ജയിലിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് വാഹനത്തിലാണ് തടവുകാരെ ജയില്‍ കവാടത്തിലത്തെിച്ചത്.
ജയിലിന്‍െറ രണ്ടാം ഗേറ്റ് കടക്കുന്നതിന് മുമ്പ് തടവുകാര്‍ ജയില്‍ ഉദ്യോഗസഥര്‍ക്കു നേരെ മുളക് പൊടി എറിയുകയായിരുന്നു. പ്രധാനകവാടത്തിലൂടെ രക്ഷപെടാന്‍ ശ്രമിച്ചവര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടത്.
No comments:
Post a Comment