മുംബൈ: ഒമ്പത് കോടിയോളം രൂപയുടെ രക്തചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് കപ്പലുകളെ ഇന്ത്യന്‍ തീരസംരക്ഷണ സേനയും നാവികസേന വിഭാഗമായ ഡി.ആര്‍.ഐയും ചേര്‍ന്ന് പിടികൂടി. മുംബൈയില്‍നിന്ന് യാത്ര തിരിച്ച ഗംഗാ സാഗര്‍, ഗുജറാത്തിലെ വെരാവലില്‍നിന്ന് തിരിച്ച അല്‍ മര്‍വ എന്നിവയെയാണ് തീരസംരക്ഷണ സേന കപ്പലുകളായ സുഭദ്രകുമാരി, അച്ചൂക്ക് എന്നിവ ചേര്‍ന്ന് പിടികൂടിയത്.
ചന്ദനവുമായി കപ്പലുകളത്തെുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുംബൈയുടെ തെക്ക് പടിഞ്ഞാറ് 72 കിലോ മീറ്റര്‍ അകലെ കടലില്‍ വ്യാഴാഴ്ച രാത്രി പത്തരക്ക് കപ്പലുകള്‍ പിടികൂടിയത്. ദുബൈയിലേക്ക് കടത്താന്‍ കൊണ്ടു പോയതാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. കമാന്‍ഡന്‍റ്മാരായ കെ. ജെ. സിംഗ്, ലെഫ്. കമാന്‍ഡര്‍ രാഹുല്‍ ഗൗതം എന്നിവരാണ് സേന കപ്പലുകളായ സുഭദ്രകുമാരി, അച്ചൂക്ക് എന്നിവയെ നയിച്ചത്.
ഇന്‍റലിജന്‍സിന്‍െറ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ഡി.ആര്‍.ഐ ആവശ്യപ്രകാര തീരദേശസേന കപ്പലിനായി തെരച്ചില്‍ നടത്തിയത്. തീരദേശസേനയുടെ രണ്ട് കപ്പലുകളും ഡൊണിയര്‍ വിമാനവും ഹെലികോപ്റ്ററും തെരച്ചിലില്‍ പങ്കെടുത്തു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ചന്ദനവുമായി കപ്പലുകളത്തെുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുംബൈയുടെ തെക്ക് പടിഞ്ഞാറ് 72 കിലോ മീറ്റര്‍ അകലെ കടലില്‍ വ്യാഴാഴ്ച രാത്രി പത്തരക്ക് കപ്പലുകള്‍ പിടികൂടിയത്. ദുബൈയിലേക്ക് കടത്താന്‍ കൊണ്ടു പോയതാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. കമാന്‍ഡന്‍റ്മാരായ കെ. ജെ. സിംഗ്, ലെഫ്. കമാന്‍ഡര്‍ രാഹുല്‍ ഗൗതം എന്നിവരാണ് സേന കപ്പലുകളായ സുഭദ്രകുമാരി, അച്ചൂക്ക് എന്നിവയെ നയിച്ചത്.
ഇന്‍റലിജന്‍സിന്‍െറ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ഡി.ആര്‍.ഐ ആവശ്യപ്രകാര തീരദേശസേന കപ്പലിനായി തെരച്ചില്‍ നടത്തിയത്. തീരദേശസേനയുടെ രണ്ട് കപ്പലുകളും ഡൊണിയര്‍ വിമാനവും ഹെലികോപ്റ്ററും തെരച്ചിലില്‍ പങ്കെടുത്തു.
No comments:
Post a Comment